Latest News

മുംബൈ പിവിആറില്‍ ആദ്യ സ്‌ക്രീനിങ്; ബറോസ് കണ്ട് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും, റിലീസ് ഡിസംബറില്‍ കാണുമെന്ന് റിപ്പോര്‍ട്ട് 

Malayalilife
 മുംബൈ പിവിആറില്‍ ആദ്യ സ്‌ക്രീനിങ്; ബറോസ് കണ്ട് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും, റിലീസ് ഡിസംബറില്‍ കാണുമെന്ന് റിപ്പോര്‍ട്ട് 

റോസ്' സിനിമയുടെ ആദ്യ സ്‌ക്രീനിങ് കണ്ട് മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും. മോഹന്‍ലാലിനൊപ്പം ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ടികെ രാജീവ് കുമാര്‍ എന്നിവരാണ് ബറോസിന്റെ ആദ്യ ഷോ കണ്ടത്. മുംബൈയിലാണ് സ്‌ക്രീനിങ് നടന്നത്. സിനിമയുടെ ത്രീഡി വേര്‍ഷനാണ് പ്രിവ്യൂ ചെയ്തത്. 

മുംബൈ പിവിആറില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും അണിയറപ്രവര്‍ത്തകരുടെയും ചിത്രങ്ങളെല്ലാം വൈറലായിട്ടുണ്ട്. സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില്‍ എല്ലാവരും സന്തോഷവാന്മാരാണ്. സംവിധായകന്‍ മോഹന്‍ലാലും തന്റെ ആദ്യ സംവിധാന സംരഭത്തില്‍ പൂര്‍ണ തൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് അല്ലെങ്കില്‍ 20ന് ആയിരിക്കും ബറോസിന്റെ റിലീസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. 

പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more topics: # ബറോസ്
mohanlal debut barroz screening

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക