Latest News

മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബറോസെത്തും; താരം സംവിധായകനാകുന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി; ചിത്രം മെയ് 16 ന് തിയേറ്ററുകളിലെത്തും

Malayalilife
 മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബറോസെത്തും; താരം സംവിധായകനാകുന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി; ചിത്രം മെയ് 16 ന് തിയേറ്ററുകളിലെത്തും

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്' റിലീസ് മാറ്റുന്നു. നേരത്തെ മാര്‍ച്ച് 28 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം മെയ് മാസം പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനം. മോഹന്‍ലാലിന്റെ ജന്മദിന സമ്മാനമായി ആരാധകര്‍ക്ക് സിനിമ നല്‍കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

മേയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. കഴിഞ്ഞ ഡിസംബറില്‍ ബറോസ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. പിന്നീട് മാര്‍ച്ച് 28 ലേക്ക് നീട്ടുകയായിരുന്നു.മാര്‍ച്ച് 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ റിലീസ് .ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ബറോസ് മേയ് 16 ലേക്ക് നീട്ടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

45 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. കാമറയുടെ മുന്‍പിലും പിന്‍പിലും മോഹന്‍ലാല്‍ ഒരുമിക്കുന്നത് ആദ്യമാണ് എന്നതിന്റെ ആവേശമാണ് ആരാധകര്‍ക്ക്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം . എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. സംഗീതം ലിഡിയന്‍ നാദസ്വരം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ത്രിമാന ചിത്രമായ ബറോസ് നിര്‍മ്മിക്കുന്നത്.

Read more topics: # ബറോസ്
barroz changes release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക