Latest News

'ബറോസ്' ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്യാനെത്തിയത് അക്ഷയ് കുമാര്‍;ആശംകളറിയിച്ച് ബോളിവുഡ് താരങ്ങള്‍;  പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്ന് ചടങ്ങില്‍ മോഹന്‍ലാല്‍; ബറോസ് പാന്‍ ഇന്ത്യന്‍ പ്രമോഷന്‍ ശ്രദ്ധേയമാകുമ്പോള്‍

Malayalilife
 'ബറോസ്' ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്യാനെത്തിയത് അക്ഷയ് കുമാര്‍;ആശംകളറിയിച്ച് ബോളിവുഡ് താരങ്ങള്‍;  പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്ന് ചടങ്ങില്‍ മോഹന്‍ലാല്‍; ബറോസ് പാന്‍ ഇന്ത്യന്‍ പ്രമോഷന്‍ ശ്രദ്ധേയമാകുമ്പോള്‍

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ബറോസ്' ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്തു. മുംബൈയില്‍ വച്ച്  നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് 'ബറോസി'ന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

കുട്ടികളെ മനസ്സില്‍ കണ്ട് നിര്‍മിക്കുന്ന സിനിമകള്‍ ഇന്ത്യയില്‍ വളരെ കുറവാണ്. എന്നാല്‍ ബറോസ് തിയറ്ററുകളില്‍ ഒരു മികച്ച അനുഭവം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ബറോസ് ഒരുപാട് കുട്ടികളെ വളരെയധികം സന്തോഷിപ്പിക്കും.' അക്ഷയ് കുമാര്‍ പറഞ്ഞു.
        
ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ആശംസകള്‍ നേര്‍ന്നു ബോളിവുഡ് താരങ്ങളും രംഗത്തെത്തി. ജോണ്‍ എബ്രഹാം, സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത് എന്നിവരാണ് ബറോസിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 'ഞാന്‍ ആത്മാര്‍ത്ഥമായി ബഹുമാനിക്കുന്ന മോഹന്‍ലാല്‍ സര്‍, ആശംസകള്‍' എന്ന  വരി കൂടി ചേര്‍ത്താണ് ജോണ്‍ എബ്രഹാം ബറോസിന്റെ ഹിന്ദി ട്രെയിലര്‍ പങ്കുവച്ചത്. 

ലാല്‍സര്‍, നിങ്ങള്‍ ഒരിക്കലും കല കൊണ്ട് വിസ്മയിപ്പിക്കുന്നതില്‍  പരാജയപ്പെട്ടിട്ടേയില്ലല്ലോ. അല്ലെ? ദൃശ്യപരമായ മാസ്റ്റര്‍പീസായിരിക്കും എന്ന് ഇപ്പോള്‍ തന്നെ തോന്നുന്നുണ്ട്. ബറോസിന്റെ വിസ്മയലോകത്തേക്കു കൂപ്പുകുത്താന്‍ അക്ഷമയോടെ കാത്തിരിക്കുന്നു എന്ന ഹൃദ്യമായ കുറിപ്പോടുകൂടിയാണ് സുനില്‍ ഷെട്ടി ബറോസിന്റെ ഹിന്ദി ട്രെയിലര്‍ പങ്കുവച്ചത്. 

ചടങ്ങിനിടെ പുഷ്പ 2വിന്റെ വമ്പന്‍ വിജയത്തേക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ് താരം പറഞ്ഞത്. പുഷ്പ മാത്രമല്ല എല്ലാ സിനിമകളും മികച്ച വിജയമാവണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. സിനിമ മേഖലയുടെ ചക്രം തിരിഞ്ഞുകൊണ്ടിരിക്കണം. എല്ലാ സിനിമകളും തിയറ്ററുകളില്‍ ഓടുകയും പ്രേക്ഷകര്‍ അതിനെ ബഹുമാനിക്കുകയും ചെയ്യണം. 

ഞാന്‍ വളരെ കാലം മുന്‍പ് കാലാപാനി എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. അന്ന് അതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. - മോഹന്‍ലാല്‍ പറഞ്ഞു. ഫാന്റസി ചിത്രമായി എത്തുന്ന ബറോസ് ഡിസംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്. മുംബൈയില്‍ വച്ച് നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ അക്ഷയ് കുമാര്‍ പങ്കെടുത്തിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ഉള്‍പ്പടെ നിരവധി സിനിമകളാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by BARROZ (@barrozthemovieofficial)

mohanlal barroz hindi trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES