നാളുകള്‍ നീണ്ട ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന സമീര്‍ ഹംസയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൊച്ചി വീട്ടിലായിരുന്നു മോഹന്‍ലാലും കുടുംബവും ഓണം ആഘോഷിച്ചത്. വിവിധ ഭാഷകളിലുളള സിനിമകളുടെ ഷൂട്ടിങ് തിരക്കുകളാല്‍ മോഹന്‍ലാല്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ഈ വര്‍ഷം കേരളത്തിലുണ്ടായിരുന്നത്.
പ്രണവ് മോഹന്‍ലാലിനൊപ്പം തന്റെ മകന്‍ നില്‍ക്കുന്ന ഫോട്ടോയും സമീര്‍ പങ്കുവച്ചിട്ടുണ്ട്. യാത്രകളെ സ്‌നേഹിക്കുന്ന പ്രണവ് ഇത്തവണ ഓണത്തിന് എത്തിയ സന്തോഷത്തിലാണ് ആരാധകര്‍. ഇത്തവണയെങ്കിലും ഓണത്തിന് താരത്തെ കാണാന്‍ പറ്റിയല്ലോ എന്നാണ് ഇവര്‍ പറയുന്നത്.
വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ മൈസൂര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം നേര് എന്ന സിനിമയുടെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ട്വല്‍ത്ത് മാനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്.
പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ ലൊക്കഷനില്‍ ഓണസദ്യ വിളമ്പി മമ്മൂട്ടിയുടെ വീഡിയോയും ഫാന്‍സ് പേജുകള്‍ ആഘോഷമാക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടിയും ഓണസദ്യ കഴിച്ചു. . റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.