മലയാളത്തിന് മഹാനടന് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ സിനിമാതീയേറ്റര്‍ ആലപ്പുഴയിലെ ഹരിപ്പാട് പ്രവര്‍ത്തനം ആരംഭിച്ചു. ആന്റെണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ സുചിത്ര, എന്നിവര്‍ ചേര്‍ന്നാണ് പുതിയ തിയേറ്റര്‍ സംരംബം ഉദ്്ഘാടനം ചെയ്തത്.
ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്സ്.. അഥവാ എംലാല്‍ സിനിപ്ലെക്സ് എന്ന പേരിലാണ് ആലപ്പുഴയിലെ തീയേറ്റര്‍ തുറന്നിരിക്കുന്നത്. തീയേറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി കെസി വേണുഗോപാല്‍, മോഹന്‍ലാല്‍, സുചിത്രാ മോഹന്‍ലാല്‍, ആന്റണി പെരുന്പാവൂര്‍, മഞ്ജുവാര്യര്‍, സംവിധായകന് കെ.മധു, സന്തോഷ് ശിവന്, മുരളീ കൃഷ്ണന്, സദാശിവന്, ഗോപീനാഥന്, എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് നിര്‍വഹിച്ചു.
41 വര്‍ഷമായി താന്‍ സിനിമാരംഗത്തുണ്ടെന്നും സിനിമയില്‍ നിന്നുള്ള വരുമാനം സിനിമയില്‍ തന്നെ ചിലവിടാനാണ് ആഗ്രഹിക്കുന്നതെന്നും തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ എന്ന മഹാനടനു മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഒരുപാട് സംഭവാനകള്‍ നല്കിയ വ്യക്തിയാണ്. ആലപ്പുഴ ജില്ലയ്ക്കുള്ള സമ്മാനമായാണ് തീയേറ്റര്‍ സമര്‍പ്പിക്കുന്നതെന്നും ലാല്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു. തൊടുപുഴയിലെ ആശീര്‍വാദ് സിനിപ്ലെക്സിന് പിന്നാലെയാണ് ആലപ്പുഴയിലേക്കും മോഹന്‍ലാലും ആന്റണി പെരുന്പാവൂരും തീയേറ്ററുമായി എത്തുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുതു സിനിമാ സ്വപ്നങ്ങൾ കാണുന്ന എന്റെ അടുത്ത തലമുറയ്ക്കായി തുറക്കുന്ന ആശീർവാദ് എം. ലാൽ കോംപ്ലെക്സിന് വിളക്കു കൊളുത്താൻ എന്നെയും ക്ഷണിച്ചത് എത്ര പരമകോടി പുണ്യം ആണ്. ഒരു നൂറ്റാണ്ട് ഞാൻ മനസ്സിൽ കാത്തു വെച്ച ആ വിളക്കു തിരി മറുനൂറ്റാണ്ടു കാലം കൊളുത്തിക്കുന്ന വിസ്മയക്കാഴ്ച..പ്രിയ മോഹൻലാലിനും, ആന്റണി പെരുമ്പാവൂരിനും പ്രാർത്ഥനകൾ..ആശംസകൾ.