ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല, മറിച്ച് ഇങ്ങനെ ചെയ്തുകൂടെ എന്ന് ചോദിക്കുയാണ് അദ്ദേഹം ചെയ്തത്: മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച്‌ മിയയ്ക്ക് പറയാനുള്ളത്

Malayalilife
 ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല, മറിച്ച് ഇങ്ങനെ ചെയ്തുകൂടെ എന്ന് ചോദിക്കുയാണ് അദ്ദേഹം ചെയ്തത്: മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച്‌ മിയയ്ക്ക് പറയാനുള്ളത്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മിയാ ജോര്‍ജ്ജ്. ചെറിയ റോളുകളില്‍ തുടങ്ങി നായികാ വേഷത്തിലെത്തിയ മിയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായത്. ചെയ്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം മികച്ച അഭിനയം തന്നെയാണ് മിയ കാഴ്ചവച്ചത്. ഇപ്പോഴിതാ നടന്‍ മോഹന്‍ ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഇടപെടുന്ന വളരെ ഡൗണ്‍ ടു എര്‍ത്തായ വ്യക്തിയാണ് മോഹന്‍ലാലെന്ന് മിയ പറയുന്നു.

ഒരു സീന്‍ എടുക്കുകയാണ്,? ഞാനൊരു ഡയലോഗ് പറഞ്ഞത് വളരെ പ്ലെയിനായാണ്. അപ്പോള്‍ ലാലേട്ടന്‍ അതിന്റെ മോഡുലേഷന്‍ മാറ്റി എന്നെ പറഞ്ഞ് കേള്‍പ്പിച്ചു. കേള്‍ക്കുമ്പോള്‍ അതാണ് ഭംഗി. ഇത് ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല,? മറിച്ച് ഇങ്ങനെ ചെയ്തുകൂടെയെന്ന് ചോദിക്കുകയേയുള്ളു അദ്ദേഹം'- മിയ പറഞ്ഞു.

miya says about-mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES