ഓസ്ലറിന് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിന്റെ പൂജാ ചടങ്ങ് ഇന്ന് കൊച്ചിയില്‍ നടന്നു. ത്രില്ലര്‍ ജോണറിലാണ് സീരീസ് ഒരുങ്ങുന്നത്. കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയാണ് കഥയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം പാലായിലും പരിസര പ്രദേശങ്ങളിലുമായി നടക്കും
സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലിയോണ ലിഷോയിയും നിഖില വിമലുമാണ്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. മിഥുന് മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് സിരീസിന്റെ രചനമിഥുന്‍ മാനുവല്‍ ചിത്രങ്ങളായ ആന്മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു ജോണ്‍ മാന്ത്രിക്കല്‍.
അതേ സമയം, ജയറാം നായകനായ, മമ്മൂട്ടി അതിഥിവേഷത്തിലുമെത്തിയ 'അബ്രഹാം ഓസ്ലര്' ആണ് മിഥുന്റേതായി അടുത്തിടെ തിയറ്ററുകളില്‍ എത്തിയ ചിത്രം. മെഡിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളില്‍ വിജയവുമായിരുന്നു.