Latest News

വിവാഹത്തിനൊരുങ്ങി മീരാ നന്ദന്‍; അച്ഛനും അമ്മയ്ക്കും ഒപ്പം ഗുരുവായൂരിലെത്തിയതിന് പിന്നാലെ മെഹന്ദി ആഘോഷ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍; നടിയുടെ വിവാഹ ആഘോഷത്തില്‍ നിറഞ്ഞ് നസ്രിയയും ആന്‍ അഗസ്റ്റിനും അടക്കമുള്ള താരസുന്ദരികള്‍

Malayalilife
വിവാഹത്തിനൊരുങ്ങി മീരാ നന്ദന്‍; അച്ഛനും അമ്മയ്ക്കും ഒപ്പം ഗുരുവായൂരിലെത്തിയതിന് പിന്നാലെ മെഹന്ദി ആഘോഷ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍; നടിയുടെ വിവാഹ ആഘോഷത്തില്‍ നിറഞ്ഞ് നസ്രിയയും ആന്‍ അഗസ്റ്റിനും അടക്കമുള്ള താരസുന്ദരികള്‍

വതാരകയായി വന്നു മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍. ആര്‍ ജെ യായി ദുബായില്‍ കഴിയുന്ന നടിയുടെ വിവാഹമാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇക്കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം ഗുരുവായൂരിലെത്തിയ ചിത്രം താരം പങ്ക് വച്ചിരുന്നു. ഇതിന് പിന്നാലെ നടിയുടെ മെഹന്ദി ആഘോഷ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ്.

അടുത്ത കൂട്ടുകാരായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളില്‍ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും ചിത്രങ്ങളിലുണ്ട്. ഇതിനു പുറമെ ഇവരുടെ മറ്റു സുഹൃത്തുക്കളും പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്

വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റ് ആണ് ശ്രീജു.

കഴിഞ്ഞദിവസം ശ്രീജു നാട്ടില്‍ എത്തിയിരുന്നു. അതോടെ ഗുരുവായൂര്‍ നടയില്‍ വച്ചാണോ വിവാഹം എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ വിവാഹത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Nandhaa (@nandan_meera)

Read more topics: # മീര നന്ദന്‍.
meera nandan wedding mehndi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES