Latest News

കുറ്റാലത്തെ അരുവിയില്‍ മീരാ ചോപ്ര ഇറങ്ങാന്‍ കൂട്ടാക്കിയില്ല;അരുവിയിലെ വെള്ളത്തിന് പകരം മിനറല്‍ വാട്ടര്‍ നിറയ്ക്കാനും അതില്‍ കുളിക്കാമെന്നും നടിയുടെ വാശി; നിര്‍മ്മാതാവ് എതിര്‍ത്തതോടെ നടി  ഷൂട്ടിംഗ് നിര്‍ത്തി; ജാംഭവാന്‍ സിനിമാ ചിത്രീകരണം വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
കുറ്റാലത്തെ അരുവിയില്‍ മീരാ ചോപ്ര ഇറങ്ങാന്‍ കൂട്ടാക്കിയില്ല;അരുവിയിലെ വെള്ളത്തിന് പകരം മിനറല്‍ വാട്ടര്‍ നിറയ്ക്കാനും അതില്‍ കുളിക്കാമെന്നും നടിയുടെ വാശി; നിര്‍മ്മാതാവ് എതിര്‍ത്തതോടെ നടി  ഷൂട്ടിംഗ് നിര്‍ത്തി; ജാംഭവാന്‍ സിനിമാ ചിത്രീകരണം വാര്‍ത്തകളില്‍ നിറയുമ്പോള്‍

ചലച്ചിത്ര താരങ്ങള്‍ അവരുടെ താരമൂല്യത്തിനനുസരിച്ച് പ്രത്യേകമായ നിബന്ധനകളൊക്കെ മുന്നോട്ടുവയ്ക്കുക സാധാരണ വാര്‍ത്തയാകാറുണ്ട്. പലരുടെയും പ്രത്യേക ഭക്ഷണവും ജീവിതശൈലിയുമെല്ലാം അത്തരത്തില്‍ നമുക്കറിയാവുന്നതാണ്. അത്തരത്തില്‍ നടി മീരാ ചോപ്ര മുന്നോട്ടുവച്ച നിബന്ധനകള്‍ ആ സിനിമയുടെ സംവിധായകന്‍ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടിയത്.

പ്രശാന്ത് നായകനായ 2006ല്‍ പുറത്തിറങ്ങിയ 'ജാംബവാന്‍' എന്ന ചിത്രത്തില്‍  നായിക കൂട്ടുകാരുമൊത്ത് കുളിക്കുന്ന രംഗം കുറ്റാലത്ത് വച്ച് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. കുറ്റാലത്തെ അരുവിയില്‍ എത്തിയെങ്കിലും മീരാ ചോപ്ര വെള്ളത്തിലിറങ്ങാന്‍ കൂട്ടാക്കിയില്ല. അരുവിയില്‍ വെള്ളം കുറവെങ്കില്‍ വെള്ളം നിറയ്ക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. എന്നാല്‍ ഈ വെള്ളത്തില്‍ കുളിക്കില്ല എന്ന് നടി തറപ്പിച്ച് പറഞ്ഞു.

അരുവിയിലെ വെള്ളത്തിന് പകരം മിനറല്‍ വാട്ടര്‍ നിറയ്ക്കാനും അതില്‍ കുളിക്കാമെന്നും നടി പറഞ്ഞു. എന്നാല്‍ 12,000 ലിറ്റര്‍ വെള്ളം നിറയുന്ന ടാങ്കില്‍ മിനറല്‍ വാട്ടര്‍ നിറയ്ക്കുന്ന കാര്യം പറ്റില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് തീര്‍ത്തുപറഞ്ഞു. ഇതോടെ നടി ദേഷ്യപ്പെട്ട് ഷൂട്ടിംഗ് നിര്‍ത്തി സ്ഥലംവിട്ടു.

ബോളിവുഡിലെ സൂപ്പര്‍ നായികമാരായ പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര എന്നിവരുടെ അടുത്ത കുടുംബാംഗമാണ് മീരാ ചോപ്ര. തമിഴിന് പുറമേ തെലുങ്കിലും കന്നഡയിലും മലയാളത്തില്‍ കില്ലാടി എന്ന ചിത്രത്തിലും മീര അഭിനയിച്ചു. പിന്നീട് ബോളിവുഡിലേക്ക് തന്നെ മടങ്ങിപ്പോയി.

Read more topics: # മീരാ ചോപ്ര
meera chopra demands

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES