സഭ്യമല്ലാത്ത രീതിയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല: ഇതൊരു ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സൃഷ്ടിയാണെന്നും കരുതുന്നു; നിയമപരമായ നടപടി കൈകൊണ്ടു; മീനാക്ഷി അനൂപ് പങ്ക് വച്ചത്

Malayalilife
 സഭ്യമല്ലാത്ത രീതിയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല: ഇതൊരു ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സൃഷ്ടിയാണെന്നും കരുതുന്നു; നിയമപരമായ നടപടി കൈകൊണ്ടു; മീനാക്ഷി അനൂപ് പങ്ക് വച്ചത്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ചിത്രത്തിനെതിരെ പ്രതികരിച്ച് നടി മീനാക്ഷി അനൂപ്. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ മീനാക്ഷി പറയുന്നു.

  ഇതൊരു ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സൃഷ്ടിയാണെന്നും കരുതുന്നതെന്നും വേണ്ട നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കി. വേണ്ട ഗൗരവത്തില്‍ തന്നെ സൈബര്‍ പോലീസും ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി  ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല... ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു...മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത് ... അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു... 

വേണ്ട ഗൗരവത്തില്‍ തന്നെ നമ്മുടെ സൈബര്‍ പോലീസും കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ അവര്‍ ക്ഷമിച്ചേക്കാം... എന്നതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്... അതല്ലേ ഇത്തരം ചിത്രങ്ങളുടെ  ശില്പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത് ).

ഈ വിഷയം അവഗണിക്കാമെന്ന് കരുതിയതാണെന്നും എന്നാല്‍ ചിത്രത്തിനു താഴെ വരുന്ന കമന്റുകളില്‍ പലതും ഇത് യഥാര്‍ഥ ചിത്രമാണെന്ന് പറയുകയും ചെയതതോടെയാണ് നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് മീനാക്ഷി പറഞ്ഞു. 

meenakshi anoop clarifies photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES