താരപുത്രിമാരുടെ ഒത്തുചേരല്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന് വിളിക്കുന്ന തേജ ലക്ഷ്മിയുടെയും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മീനാക്ഷിയാണ് തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ ക്രെഡിറ്റ് കുഞ്ഞാറ്റയ്ക്കാണ് മീനാക്ഷി നല്‍കിയിരിക്കുന്നത്. ഒരു കഫേയിലാണ് താരപുത്രിമാരുടെ സംഗമം എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 'നെപ്പോട്ടിസം ടേക്ക് ഓവര്‍' എന്ന ക്യാപ്ഷനാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് കുഞ്ഞാറ്റ നല്‍കിയിരിക്കുന്നത്
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ കുഞ്ഞിലേ തന്നെ പ്രേക്ഷകരുടെ പ്രിയ താരപുത്രിയായതാണ്. വെള്ളിത്തിരയില്‍ ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞു നില്‍ക്കുന്ന ആളാണ്.
വിദേശത്തു പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോള്‍ നാട്ടില്‍ അവധി ആഘോഷിക്കുകയാണ്. മീനാക്ഷിയുടെ ഉന്നതപഠനം ചെന്നൈയില്‍ ആയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.