മീനാക്ഷിക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കാന്‍ ടോപ്പ് സിംഗര്‍ വേദിയിലെത്തിയത് മമിതയും അച്ഛനും; ടോപ്പ് സിംഗര്‍ വേദിയിലെത്തിയ ഡോക്ടര്‍ അങ്കിളിന്റെ വീഡിയോയ്‌ക്കൊപ്പം നടി പങ്ക് വച്ചത്

Malayalilife
മീനാക്ഷിക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കാന്‍ ടോപ്പ് സിംഗര്‍ വേദിയിലെത്തിയത് മമിതയും അച്ഛനും; ടോപ്പ് സിംഗര്‍ വേദിയിലെത്തിയ ഡോക്ടര്‍ അങ്കിളിന്റെ വീഡിയോയ്‌ക്കൊപ്പം നടി പങ്ക് വച്ചത്

ടി മമിതാ ബൈജുവിന്റെ അച്ഛന്‍ കൂടിയായ ഡോ ബൈജുവിനെ കുറിച്ച് മുന്‍പും മീനാക്ഷി പല തവണ സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്.
ദേശീയ ഡോക്ടര്‍ ദിനത്തില്‍ തങ്ങളുടെ കുടുംബ ഡോക്ടറും നടി മമിത ബൈജുവിന്റെ അച്ഛനുമായ ഡോ. ബൈജുവിനെ പരിചയപ്പെടുത്തി മീനാക്ഷി അനൂപ് പങ്കുവച്ച കുറിപ്പോടെയാണ് ഇരുതാരങ്ങളും തമ്മിലുള്ള അടുപ്പം വ്യക്തമാക്കിയത്

ഇപ്പോളിതാ തന്റെ ഡോകടര്‍ അങ്കിളിനെക്കുറിച്ച് ഒരിക്കല്‍ കൂടി വാചാലയായി മീനാക്ഷി അനൂപ് എത്തുകയാണ്.  തന്റെ പിറന്നാള്‍ ദിനം ഫ്‌ളവേഴ്‌സില്‍ എത്തിയിരിക്കുകയാണ് ഡോക്ടര്‍ അങ്കിളും മകളും നടിയുമായ മമിതാ ബൈജുവും.

'റിയല്‍ ഹീറോ .. ഡോ. ബൈജു'... അതെ തികച്ചും സാധാരണ സാഹചര്യങ്ങളില്‍ നിന്നും സ്വപ്രയത്‌നത്താല്‍ പഠിച്ച് മുന്നേറി ഒരു ഡോക്ടറായി ഒരു നാടിന്റെ അഭിമാനമായ്... കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സൗത്തിലെ തന്റെ MERITUS HEALTH CARE ല്‍ എപ്പോഴുമുണ്ടാവും ഈ ഹോസ്പിറ്റലില്‍ ഉള്ളവരും മറ്റു ഡോക്ടര്‍മാരും ഒക്കെ എത്ര നല്ലവരാണ് എത്ര ഇഷ്ടത്തോടെയാണവര്‍ എല്ലാവരോടും സംസാരിക്കുന്നത് .. ഈ ഡോക്ടര്‍ക്ക് എന്തു മാജിക്കാണാവോ ഇങ്ങനെയുള്ളവരെ തിരഞ്ഞെടുക്കാന്‍ ... എപ്പോഴും. ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ടാവും ഡോക്ടറെ കാണാന്‍ തികച്ചും സാധാരണക്കാര്‍ അവരെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത ചികിത്സാ ച്ചിലവുകളും

ഒരു നാടിന്റെ മുഴുവന്‍ പ്രിയപ്പെട്ടവനായ ഞങ്ങളുടെ സ്വന്തം ബൈജു ഡോക്ടര്‍ .. ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ച് ശല്യപ്പെടുത്തിയാലും ... അപ്പുറത്ത് നിന്നും ഒരു മറുപടിയുണ്ട് ... ' കുഞ്ഞെ ഞാനിവിടെയുണ്ട് ഒന്നും പേടിക്കേണ്ട ട്ടോ ' അതെനിക്ക് തരുന്ന ആത്മവിശ്വാസം ചില്ലറയല്ല .. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ എനിക്ക് സര്‍പ്രൈസ് ആയി എന്റെ എല്ലാമായ ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗര്‍ വേദിയില്‍ വന്നപ്പോള്‍ ... കൂടെ കൊണ്ടുവന്നതോ ,.സ്വന്തം മകളും ... നമ്മുടെ അഭിമാനമായ യംഗ് സ്റ്റാര്‍ മമിത ബൈജുവിനേയും .. എന്റെ പിറന്നാള്‍ മധുരം ഡബിളായി... ഒരിക്കലും മറക്കാത്ത ഒന്നായി... ഇതൊക്കെ സാധിച്ചു തരുന്ന ..ഇതെന്നല്ല ടോപ്പ് സിംഗറിലെ ഏല്ലാ അവശ്യങ്ങളും... 'മീനൂട്ടി ഡണ്‍'.. എന്നു പറയുന്ന ടോപ്പ് സിംഗറിന്റെ എല്ലാമായ ഞങ്ങടെ പ്രിയ രാഗേഷ് ചേട്ടന്‍ ... ഹൃദയപൂര്‍വ്വം നന്ദി: ട്ടോ; മീനാക്ഷി കുറിച്ചു.

2017ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലാക്കാരന്‍ ആണ് മമിതയുടെ ആദ്യചിത്രം. പിന്നീട് ഹണി ബീ2, ഡാകിനി, വരത്തന്‍, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, വികൃതി, ഓപ്പറേഷന്‍ ജാവ, രണ്ട്, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം, രാമചന്ദ്ര ബോസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മമിത വേഷമിട്ടു. തുടര്‍ന്നുവന്ന, പ്രേമലു എന്ന ചിത്രം മമിതയെ സൗത്തിന്ത്യയിലും പ്രശസ്തയാക്കി.

 

meenakshi anoop birthday surprise

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES