അമ്മ സംഘടനയില്‍ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്; രാത്രി കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് രാവിലെ ഉണരുത് എന്ന്; ജീവിച്ച് മതിയായി;എന്റെ മണി ഉണ്ടായിരുന്നു എങ്കില്‍ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു; നടി മീനാ ഗണേശ് പങ്ക് വച്ചത് 

Malayalilife
topbanner
 അമ്മ സംഘടനയില്‍ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്; രാത്രി കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് രാവിലെ ഉണരുത് എന്ന്; ജീവിച്ച് മതിയായി;എന്റെ മണി ഉണ്ടായിരുന്നു എങ്കില്‍ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു; നടി മീനാ ഗണേശ് പങ്ക് വച്ചത് 

മീനാ ഗണേഷ് ഒരുകാലത്ത് മലയാളം സിനിമയില്‍ ഇവര്‍ വളരെ സജീവമായിരുന്ന നടിയാണ്.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ മീന ഗണേശ് ചെയ്ത വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമല്ലാത്ത നടി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച ജീവിത ദുരിതങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് സിനിമകള്‍ ചെയ്യാത്തതെന്ന് നടി പറയുന്നു. അമ്മ സംഘടനയില്‍ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്. മരുന്ന് കഴിക്കലൊക്കെ അങ്ങനെ കഴിഞ്ഞ് പോകുന്നു. മകള്‍ പാലക്കാടുണ്ട്. മകന്‍ സീരിയലിന്റെ ഡയറക്ടറാണ്. അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നു. ഈ വീട്ടില്‍ എനിക്ക് സഹായത്തിന് ഒരു സ്ത്രീ വരും. മകള്‍ എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. പക്ഷെ വീട് വിട്ട് പോകാന്‍ മനസിനൊരു ബുദ്ധിമുട്ട്. എന്റെ ഭര്‍ത്താവ് മരിച്ചിട്ട് 15 വര്‍ഷമായി. മൂപ്പര് പോയതില്‍ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. അദ്ദേഹം പോയതോടെ എന്റെ ബലം പോയി.


ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ വളര്‍ന്നതും വലുതായതും. 39 വര്‍ഷം ഞാനും ഭര്‍ത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളര്‍ത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാന്‍ മനസനുവദിക്കുന്നില്ലെന്നും മീന ഗണേശ് പറഞ്ഞു.

നാടകം ചെയ്യുന്ന സമയത്താണ് ഭര്‍ത്താവുമായി പ്രണയത്തിലായത്. ആറ് വര്‍ഷം പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. നാടകത്തിന് പോകുന്ന സമയമാണ്. നാട്ടിലെ പൂവാലന്‍മാര്‍ കളിയാക്കും. ഞങ്ങള്‍ നാട്ടിലാണെന്ന് പറയും. നാട്ടിലാണെങ്കില്‍ നീ വാടാ, വന്നെന്റെ കുടുംബം നോക്കെന്ന് പറയും. നല്ല തന്റേടമായിരുന്നു എനിക്ക്. ഒരിക്കല്‍ കളിയാക്കുന്നവന്‍ പിന്നെ മുഖത്ത് നോക്കില്ല. അങ്ങനത്തെ തന്റേടമായിരുന്നു. പ്രണയത്തിന് എതിര്‍പ്പ് വന്നെങ്കിലും ഞങ്ങള്‍ ഉറച്ച് നിന്നെന്നും മീന ഗണേശ് ഓര്‍ത്തു.

കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെയെന്നും മീന ഗണേശ് പറയുന്നു. അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ കൂടെ ഭര്‍ത്താവുണ്ടാകും. ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോള്‍ കാണാന്‍ പോയിട്ടില്ല. വയ്യായിരുന്നെന്നും മീന ഗണേശ് വ്യക്തമാക്കി.

അമ്മ സംഘടനയില്‍ നിന്നുള്ള പെന്‍ഷനല്ലാതെ മറ്റാരുടെയും സഹായമില്ല. ഞാന്‍ ആരോടും ആവശ്യപ്പെടാറുമില്ലെന്നും മീന ഗണേശ് പറഞ്ഞു. അമ്മയുടെ മീറ്റിം?ഗിന് മൂന്ന് വര്‍ഷം മുമ്പ് വരെ പോയിരുന്നു. ആരോ?ഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ പോകാറില്ല. മകള്‍ ഇക്കാര്യം സംഘടനയെ അറിയിക്കാറുണ്ടെന്നും മീന ഗണേശ് പറഞ്ഞു. ജീവിതത്തില്‍ ഇനിയൊരു ആഗ്രഹവും ഇല്ല. മരിച്ചാല്‍ മതിയെന്ന് മാത്രമാണ് താനിപ്പോള്‍ ചിന്തിക്കുന്നതെന്നും മീന ഗണേശ് തുറന്ന് പറഞ്ഞു.

Read more topics: # മീനാ ഗണേഷ്
meena ganesh life story

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES