Latest News

തേജ സജ്ജ നായകനാകുന്ന ചിത്രം 'മിറൈ';  റോക്കിങ്ങ് സ്റ്റാര്‍ മനോജ് മഞ്ചു തിരിച്ചുവരുന്നു

Malayalilife
 തേജ സജ്ജ നായകനാകുന്ന ചിത്രം 'മിറൈ';  റോക്കിങ്ങ് സ്റ്റാര്‍ മനോജ് മഞ്ചു തിരിച്ചുവരുന്നു

ട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റോക്കിങ്ങ് സ്റ്റാര്‍ മനോജ് മഞ്ചു തീയേറ്റര്‍ സ്‌ക്രീനുകളിലേക്ക് തിരിച്ചെത്തുന്നു. 'ദി ബ്ലാക്ക് സ്വാര്‍ഡ്' എന്ന കഥാപാത്രമായിട്ടാണ് തേജ സജ്ജ ചിത്രമായ 'മിറൈ'ല്‍ മനോജ് എത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് നിര്‍മിച്ച് കാര്‍ത്തിക് ഗട്ടമനെനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ യോദ്ധ ആയിട്ടാണ് തേജ സജ്ജ എത്തുന്നത്.

മനോജ് മഞ്ചുവിന് പിറന്നാള്‍ ദിനത്തിലാണ് 'ദി ബ്ലാക്ക് സ്വാര്‍ഡ്' കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതിന് മുന്‍പ് കണ്ടിട്ടില്ലാത്ത വിധം പുതിയ ഗെറ്റപ്പിലാണ് മനോജ് മഞ്ചു എത്തുന്നത്. പോണി ടെയില്‍ മുടിയും സ്‌റ്റൈല്‍ താടിയും വെച്ച് സ്‌റ്റൈലന്‍ ഗെറ്റപ്പിലാണ് മനോജ് എത്തുന്നത്. പ്രേക്ഷകരുമായി വേഗം കണക്ട് ആകുന്ന കഥാപത്രമായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്. 

'വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച ഒരു കഥാപാത്രമായി തിരിച്ചെത്തുമ്പോള്‍ വല്ലാത്ത ഒരു ചലഞ്ച് തന്നെയാണ് മുന്നിലുള്ളത്. എന്റെ തിരിച്ചുവരവിനായി കാത്തുനിന്ന ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെയ്ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം'- മനോജ് മഞ്ചുവിന്റെ വാക്കുകള്‍ ഇങ്ങനെ

'മിറൈ' എന്ന ലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ തേജ സജ്ജയുടെ ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുകയും വലിയ പ്രതികരണം ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുകയും ചെയ്തു. റിതിക നായക് ചിത്രത്തില്‍ നായികയായി എത്തുന്നു. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഏപ്രില്‍ 18, 2025ന് ചിത്രം തീയേറ്ററുകളിലെത്തും. 2D, 3D വേര്‍ഷനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 

തിരക്കഥ, സംഭാഷണം - മണിബാബു കരണം, സഹ നിര്‍മാതാവ് - വിവേക് കുചിബോട്‌ല, ക്രിയേറ്റിവ് പ്രൊഡ്യുസര്‍ - കൃതി പ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സുജിത് കുമാര്‍ കൊല്ലി, മ്യുസിക്ക് - ഗൗര ഹരി, കലാസംവിധാനം - ശ്രീ നാഗേന്ദ്ര തങ്ങല, പി ആര്‍ ഒ - ശബരി

Read more topics: # തേജ സജ്ജ
Mira The Black Sword Glimpse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES