ആകാശ് പ്രകാശ് നായകനാവുന്ന ചിത്രത്തില്‍ ആദിത്യ നായിക; സംഗീത സാന്ദ്രമായ ഇഷ്ടരാഗത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. തൃശ്ശൂരില്‍ പേള്‍ റീജന്‍സി ഹോട്ടല്‍ വച്ചായിരുന്നു ഓഡിയോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. തുടര്‍ന്ന് ട്രെയിലര്‍ ലോഞ്ചും നടന്നു. നടന്‍ കൈലാഷ്, ഗായകരായ മധു ബാലകൃഷ്ണന്‍, സുധീപ് കുമാര്‍ എന്നിവര്‍ മുഖ്യ അതിഥിയായിരുന്നു. ചിത്രത്തിലെ താരങ്ങളും സാങ്കേതിക വിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു.
പ്രകാശ് നായര്‍, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്ടരാഗം എന്ന ചിത്രം നിര്‍മ്മിക്കുന്നത്.ആകാശ് പ്രകാശ് മ്യൂസിക് & എന്റര്‍ടൈന്‍മെന്റ്‌സ്, എസ് ആര്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം.കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ജയന്‍ പൊതുവാള്‍ ആണ്.തിരക്കഥ ചന്ദ്രന്‍ രാമന്തളി. ഗാനരചന സുരേഷ് രാമന്തളി. സംഗീതം വിനീഷ് പണിക്കര്‍. എഡിറ്റിംഗ് വിപിന്‍രവി. ചായാഗ്രഹണം ജികെ രവികുമാര്‍.
ആകാശ് പ്രകാശ് നായകനാവുന്ന ചിത്രത്തില്‍ ആദിത്യ നായിക ആയി എത്തുന്നു.കൈലാഷ്, ശ്രീകുമാര്‍, ഉണ്ണിരാജ, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, ജിഷിന്‍,അമ്പിളി, സുമിത്ര രാജന്‍, വേണു അമ്പലപ്പുഴ, അര്‍ജുന്‍,ജലജ റാണി,രഘുനാഥ് മടിയന്‍ എന്നിവരും അഭിനയിക്കുന്നു. ഇരിട്ടി, കാഞ്ഞിരക്കൊല്ലി, വയനാട്, ഗുണ്ടപ്പെട്ട്.എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രീകരണം നടന്നത്. സാഗാ ഇന്റര്‍നാഷണല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നു.
ആര്‍ട്ട് ബാലകൃഷ്ണന്‍ കൈതപ്രം. കോസ്റ്റ്യൂംസ് സുകേഷ് താനൂര്‍. മേക്കപ്പ് സുധാകരന്‍ ചേര്‍ത്തല. കോറിയോഗ്രഫി ക്ലിന്റ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റിജു നായര്‍. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ദീപക് ശങ്കര്‍,ഷാന്‍. ബിജിഎം പ്രണവ് പ്രദീപ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ഒലവക്കോട്. കളറിസ്റ്റ് അലക്‌സ് വര്‍ഗീസ്. ഗായകര്‍ വിജയ് യേശുദാസ്,വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ. ഡിസൈന്‍സ് ദിനേശ് മദനന്‍.
പി ആര്‍ ഒ എം കെ ഷെജിന്‍.