ശ്രീറെഡ്ഡി എന്ന നടിയുടെ ഓരോ ഫേസ്ബുക്ക് പേജുകളും നടന്മാര്ക്ക് ഞെട്ടലുകളാണ്. ഓരോ തവണയും ഓരോ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ശ്രദ്ധ നേടിയതാണ് ശ്രീറെഡ്ഡി, സച്ചിന് തെന്‍ഡുല്‍ക്കറിനെതിരെ വരെ ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ തമിഴിലെ ഒരു സൂപ്പര്‍ സ്റ്റാറിനെതിരെ ശ്രീറെഡി ആരോപണം ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഈ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്രീ ഉന്നയിക്കുന്നത്.
തെലുഗു സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞ് ശ്രീറെഡ്ഡി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഒട്ടേറെ താരങ്ങള്‍ക്ക് നേരെ ശക്തമായ ലൈംഗിക ആരോപണങ്ങളുമായി നടി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് ശ്രീയുടെ പുതിയ ആരോപണം. തമിഴില്‍ സജീവമായ ഒരു നടനെ പറ്റിയാണ് ഇക്കുറി ഫേസ്ബുക്ക് പോസ്റ്റ്. ഈ നടന് വലിയ മാന്യന് ചമയുമെങ്കിലും ഒട്ടും മാന്യനല്ലെന്നാണ് ശ്രീ പറയുന്നത്. സഹനടിമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നുമാണ് ശ്രീറെഡി പറയുന്നത്. എന്നാല്‍ പേര് പറഞ്ഞിട്ടില്ലെങ്കിലും നടി സൂചനകള്‍ നല്‍കുന്നുണ്ട്. പലരെയും നിര്‍ബന്ധപ്പൂര്‍വ്വം കൂടെ കിടത്തി കാര്യം നടത്തിയ ശേഷം പണം കൊടുക്കുന്ന ആളാണ് ഇയാളെന്ന് ശ്രീ പറയുന്നത്. ഇതൊക്കെ പാപമാണെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു. വിശാലിനെയാണോ താരം ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള ചോദ്യവും പലരും ഉന്നയിച്ചിട്ടുണ്ട്.
പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരുമെന്നും സെക്ഷ്വല്‍ താല്പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് എന്നതിനെക്കുറിച്ചുള്ള എല്ലാ തെളിവുകളും തന്റെ കൈയ്യിലുണ്ടെന്നും ശ്രീ റെഡ്ഡി കുറിച്ചിട്ടുണ്ട്. അടുത്ത് തന്നെ ആ താരം വിവാഹിതനായേക്കുമെന്ന സൂചനയും ശ്രീറെഡ്ഡി നല്‍കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തുമെന്നും പറഞ്ഞാണ് ശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്.