പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകാനായെത്തുന്ന 'മാര്‍ക്കോ'. പ്രഖ്യാപനം വന്നത് മുതല്‍ ചിത്ര ശ്രദ്ധ നേടി. മലയാളത്തിലെ മോസ്റ്റ് വലയന്റ ഫിലിം എന്ന വിശേഷണവുമായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ പോകുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. 'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതായിരുന്നു ടീസര്‍.
ഇതോടെ പ്രേക്ഷകരില്‍ ആവേശവും കാത്തിരിപ്പും ഉയര്‍ന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി മാറി കഴിഞ്ഞു. നിലവില്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ക്കോയുടെ തീയറ്റര്‍ ബുക്കിങ്ങുകള്‍ നടന്നു കൊണ്ടിരിക്കയാണ്. ഇതിന്റെ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍. ഇതിനോടകം 200 സ്‌ക്രീനുകളാണ് ചിത്രത്തിനായി ഒരുങ്ങാന്‍ തയ്യാറായിരിക്കുന്നത്.
കേരളത്തിലെ മാത്രം കണക്കാണിത്. കൂടുതല്‍ സ്‌ക്രീനുകളിലേക്കുള്ള ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കയാണ്. കൂടുതല്‍ തീയേറ്ററുകള്‍ മാര്‍ക്കോക്കായി മുന്നോട്ട് വരുമെന്ന കാര്യത്തിലും സംശയമില്ല. എന്തായാലും കേരളത്തില്‍ മാസ് റിലീസിനാണ് മാര്‍ക്കോ ഒരുങ്ങുന്നതെന്ന് ഉറപ്പാണ്. 100 ദിവസം കൊണ്ട് ഷൂട്ടിം?ഗ് പൂര്‍ത്തിയാക്കിയ മാര്‍ക്കോയുടെ ബജറ്റ് 30 കോടിയാണ്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണുള്ളത്.
5 ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തില്‍ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. 'മാര്‍ക്കോ'യില്‍ ജ?ഗദീഷും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.