Latest News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ് ഒരുങ്ങുന്നു; ടോവിനോയുടെ നിര്‍മ്മാണത്തില്‍ ബേസിലിനെ നായകനാക്കി പുതിയ ചിത്രം അണിയറയില്‍

Malayalilife
 പൊട്ടിച്ചിരിപ്പിക്കായി മരണമാസ് ഒരുങ്ങുന്നു; ടോവിനോയുടെ നിര്‍മ്മാണത്തില്‍ ബേസിലിനെ നായകനാക്കി പുതിയ ചിത്രം അണിയറയില്‍

പ്രദര്‍ശന ശാലകളില്‍ പൊട്ടിച്ചിരിയുടെ അലയൊലികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയില്‍ തിരി തെളിഞ്ഞു.പൂര്‍ണ്ണമായും ഡാര്‍ക്ക് ഹ്യൂമര്‍ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വേള്‍ഡ് വൈഡ്ഫിലിംസിന്റെ ബാനറില്‍ ടിങ്സ്റ്റണ്‍ തോമസ്, ടൊവിനോ തോമസ്. തന്‍സീര്‍ സലാം, റാഫേല്‍ പൊഴലിപ്പറമ്പില്‍ എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അരുണ്‍കുമാര്‍അരവിന്ദ്, ജിസ് ജോയ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും പിന്നീട്ആഡ് ഫിലിം രംഗത്ത് പ്രവര്‍ത്തിച്ചു പോരുകയും ചെയ്തു കൊണ്ടാണ് ശിവപ്രസാദിന്റെ മെയിന്‍ സ്ട്രീം സിനിമയിലേക്കുള്ള കടന്നു വരവ്. ജൂലൈ മൂന്ന് ബുധനാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ദേവീ ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് തുടക്കം കുറിച്ചത്.

ടൊവിനോ തോമസ്സാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.അണിയറ പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന നിരവധിപ്പേരുടെ സാന്നിദ്ധ്യത്തി ലായിരുന്നു ചടങ്ങ് അരങ്ങേറിയത്.ബേസില്‍ ജോസഫാണ് ഈ ചിത്രത്തിലെ നായകന്‍.ബാബു ആന്റെണി ,ആരേഷ് കൃഷ്ണ, സിജു സണ്ണി.  രാജേഷ് മാധവന്‍ പുലിയാനം പൗലോസ്, എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.പുതുമുഖം അനിഷ്മ അനില്‍കുമാറാണ് നായിക.
ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
കഥ - സിജു സണ്ണി.
തിരക്കഥ - സിജു സണ്ണി  ശിവപ്രസാദ്
ഗാനങ്ങള്‍ - മുരളി
സംഗീതം - ജെയ് ഉണ്ണിത്താന്‍.
ഛായാഗ്രഹണം - നീരജ് രവി.
എഡിറ്റിംഗ്.ചമനം ചാക്കോ.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - മാനവ് സുരേഷ്
മേക്കപ്പ ആര്‍.ജി. വയനാടന്‍
കോസ്റ്റ്യും ഡിസൈന്‍ - മഷര്‍ ഹംസ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - ഉമേഷ് രാധാകൃഷ്ണന്‍, ബിനു നാരായണ്‍
നിശ്ചല ഛായാഗ്രഹണം. - ഹരികൃഷ്ണന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എല്‍ദോസെല്‍സരാജ്.
ജൂലൈ ഇരുപതു മുതല്‍ കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂര്‍ ജോസ്.

Read more topics: # മരണമാസ്
marana mass pooja video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES