Latest News

ഇത് പോലെ ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ ആണ് നഷ്ടപ്പെടുന്നത്തത്; ലിമിറ്റ് വിട്ട് ഒരിക്കലും ഒരാളോട് സ്‌നേഹം കാണിക്കരുത്; ചെമ്പനീര്‍പ്പൂവിലെ സച്ചിയ്ക്ക് രക്തം കൊണ്ട് കുറിപ്പ്; ആരും മുതിരരുതേയെന്ന് കൈകൂപ്പി അപേക്ഷിച്ച് നടന്‍

Malayalilife
ഇത് പോലെ ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ ആണ് നഷ്ടപ്പെടുന്നത്തത്; ലിമിറ്റ് വിട്ട് ഒരിക്കലും ഒരാളോട് സ്‌നേഹം കാണിക്കരുത്; ചെമ്പനീര്‍പ്പൂവിലെ സച്ചിയ്ക്ക് രക്തം കൊണ്ട് കുറിപ്പ്; ആരും മുതിരരുതേയെന്ന് കൈകൂപ്പി അപേക്ഷിച്ച് നടന്‍

അതിവേഗം മിനിസ്‌ക്രീന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സീരിയല്‍ നടനാണ് ചെമ്പനീര്‍പ്പൂവിലെ സച്ചി. അരുണ്‍ ഒളിമ്പ്യന്‍ എന്ന കോഴിക്കോട് ബാലുശ്ശേരിക്കാരനായ ഈ നടന്‍ നിമിഷങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടനെ ഞെട്ടിച്ച ഒരു ആരാധികയുടെ കുറിപ്പാണ് അത്യന്തം വേദനയോടെയും ഭയത്തോടെയും കൈകൂപ്പി അഭ്യര്‍ത്ഥിച്ചു കൊണ്ട് ആരും ഇങ്ങനെ ചെയ്യരുതേ എന്നു നടന്‍ പറയുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

Please don't do this ????????
പലവട്ടം ആലോചിച്ചിട്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഞാന്‍ ഇടുന്നത് അത്എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി ആണ്??

ഇന്ന് എനിക്ക് വന്ന ഒരു മെന്‍ഷന്‍ ആണ് ഇത് .സത്യം പറഞ്ഞാല്‍ആദ്യം ഞെട്ടലോടെയാണ് ഞാന്‍ ഇത് കാണുന്നത് .ഒരാളോട് ആരാധന തോനുന്നതും സ്നേഹിക്കുന്നതും സാധാരണയാണ് .എന്ന് വെച്ച് അത് ലിമിറ്റ് വിട്ട് ഒരിക്കലുീ ഒരാളോട് സ്നേഹം കാണിക്കരുത് പ്രത്യേകിച്ച് ഇതുപോലെ പ്രവൃത്തികൊണ്ട്. ബ്ലഡ്  കൊണ്ട് എഴുതി വെച്ച ലെറ്റര്‍ ആണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തത് .. ചെയ്ത ആളുടെ privacy ഓര്‍ത്താണ് ആളുടെ ഡീറ്റെയില്‍സ് ഞാന്‍ ഹൈഡ് ചെയ്തു കവര്‍ ആക്കിയത് ,ഇത് പോലെ ഇനി ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ ആണ് നഷ്ടപ്പെടുന്നത് കൂടെ ബുദ്ധിമുട്ടുന്നത് നിങ്ങളുടെ വീട്ടുകാരും അതുകൊണ്ട് ദയവു ചെയ്ത് ഇങ്ങനെ ഒന്നും ചെയ്യാതിരിക്കുക.. കാരണം ഇതുപോലത്ത ഒരു പ്രവണതയും സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്കാന്‍ കഴിയില്ല ..അത് കൊണ്ട്  ഇതുപോലത്തെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കുക.ഇതിന്റെ കൂടെ ആളോട് സംസാരിച്ച ചാറ്റ് കൂടെ ഞാന്‍ ഇതില്‍ വെക്കുന്നു.

ഇതുപോലത്തെ അപകടകരമായ രീതില്‍ ചെയ്താല്‍ നമ്മുടെ ജീവനാണ് ഇല്ലാതാകുക തമാശയിക്ക് ചെയ്തകാര്യം ആയാലും അല്ലെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ജീവന്‍ വരെ ആപത്തുള്ള കാര്യം ആണ് ഇത്

ഇങ്ങനെ കാണുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ട് ആരും ഇങ്ങനെ ചെയ്യാന്‍ മുതിരരുത്?????

ഒരു അറ്റെന്‍ഷന്‍ കിട്ടാന്‍ വേണ്ടി ഒരിക്കലും ഇതുപോലത്തെ കാര്യങ്ങള്‍ ചെയ്യരുത് ??

സാന്ത്വനത്തിലെ ശിവന്‍ കഴിഞ്ഞാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു നായകനാണ് ചെമ്പനീര്‍പ്പൂവിലെ സച്ചിയെ അവതരിപ്പിക്കുന്ന അരുണ്‍ ഒളിമ്പ്യന്‍. ഏറെക്കാലത്തെ കഷ്ടപ്പാടുകള്‍ക്കും അധ്വാനത്തിനും ഒടുവില്‍ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകര്‍ക്കുന്ന ചെറുപ്പക്കാരനാണ് അരുണ്‍. എല്ലാ ചെറുപ്പക്കാരെയും പോലെ ജീവിക്കാന്‍ വേണ്ടി അരുണും നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് ചെമ്പനീര്‍പ്പൂവിന്റെ നിര്‍മ്മാതാവും നടനുമായ ഡോ. ഷാജുവില്‍ നിന്നും ഫോണ്‍ കോള്‍ എത്തുന്നതും സച്ചിയായി അരുണ്‍ ഒളിമ്പ്യന്‍ എത്തുന്നതും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്‍ക്കിടെക്ടായി ജോലി ചെയ്തിരുന്ന അരുണ്‍ അതിനിടയിലാണ് ബാലുശ്ശേരിയില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒളിമ്പ്യന്‍ എന്ന ജിം തുടങ്ങിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ജിമ്മിന്റെ പേരാണ് അരുണ്‍ തന്റെ പേരിനൊപ്പം കൂട്ടിച്ചേര്‍ത്തത്. അതോടെ സമയം മാറിയെന്നു തന്നെ വേണമെങ്കില്‍ പറയാം. ഫോട്ടോഷൂട്ടിലൂടെയും മോഡലിംഗിലൂടെയുമായിരുന്നു അരുണിന്റെ കരിയറിന് തുടക്കം കുറിച്ചത്.

 

arun olympion_official post about fan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES