Latest News

ഒരു പ്രമുഖ നിര്‍മ്മാതാവ് ഇപ്പോഴും  എന്റെ ഫോണെടുക്കാറില്ല; പ്രമുഖ സംവിധായകന്‍ ചീത്തവിളിച്ച് ബ്ലോക്ക് ചെയ്തു; എന്നെ പോലുളള നടന്‍മാരോട് കുറച്ചെങ്കിലും കരുണ കാണിക്കാം; മലയാള സിനിമാ ലോകത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്ക് വച്ച് നടന്‍ മനു ലാല്‍ 

Malayalilife
ഒരു പ്രമുഖ നിര്‍മ്മാതാവ് ഇപ്പോഴും  എന്റെ ഫോണെടുക്കാറില്ല; പ്രമുഖ സംവിധായകന്‍ ചീത്തവിളിച്ച് ബ്ലോക്ക് ചെയ്തു; എന്നെ പോലുളള നടന്‍മാരോട് കുറച്ചെങ്കിലും കരുണ കാണിക്കാം; മലയാള സിനിമാ ലോകത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്ക് വച്ച് നടന്‍ മനു ലാല്‍ 

ടൂര്‍ണമെന്റ്, ഫ്രൈഡേ, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് മനു ലാല്‍. ഏറ്റവുമൊടുവിലായിഹോട്ട്സ്റ്റാറിന്റെ മലയാളം വെബ് സീരീസാണ് 1000 ബേബീസിലും നടന്റെ കഥാപാത്രം ശ്രദ്ധ നേടുകയുണ്ടായി. പാലക്കാട്ടുകാരന്‍ ദേവന്‍ കുപ്പളേരിയായുള്ള മനു ലാലിന്റെ അഭിനയം ശ്രദ്ധേയമായതിന് പിന്നാലെ തന്റെ കരിയര്‍ ഇപ്പോഴും സ്ട്രഗിളുകള്‍ നിറഞ്ഞതാണെന്നാണ് പറയുകയാണ് മനു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മനു ലാല്‍ മനസ് തുറന്നത്. 
''ഒരുപാട് സംവിധായകരെ പോയി കണ്ട്, അവരോട് ചാന്‍സ് ചോദിച്ചും അവരുടെ ചീത്ത കേട്ടും നിന്നിട്ടുണ്ട്. ഒരു സംഭവം പറയാം. കഴിഞ്ഞ കൊവിഡ് കാലം, എല്ലാവരും ലോക്കായി നില്‍ക്കുകയാണ്. ഞാന്‍ വേറെ ജോലിക്കൊന്നും പോകുന്നില്ല. സിനിമ തന്നെയാണ് എന്റെ വരുമാനം. ഞാനിങ്ങനെ പെട്ട് നില്‍ക്കുകയാണ്. അങ്ങനെയിരിക്കെ മലയാളത്തിലെ വലിയൊരു നിര്‍മ്മാതാവ് എന്നെ വിളിച്ചു. ഞാന്‍ മുമ്പ് പലപ്പോഴും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. പക്ഷെ എന്റെ ഫോണ്‍ എടുത്തിരുന്നില്ല'' മനു പറയുന്നു.

രാത്രി ഏഴ് മണിയ്ക്കാണ് അദ്ദേഹത്തിന്റെ കോള്‍ വരുന്നത്. ഞാന്‍ ഞെട്ടിപ്പോയി. സിനിമ നിന്നു, ഇനി സീരിയലേ ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് നേരത്തെ തന്നെ സീരിയലിന്റെ പരുപാടിയുണ്ട്. താനൊരു സീരിയല്‍ ചെയ്യുന്നുണ്ടെന്നും മനുവിന് വേണമെങ്കില്‍ അഭിനയിക്കാം, തീരുമാനം മനുവിന്റേതാണെന്ന് പറഞ്ഞു. അയാള്‍ എന്നെ തിരഞ്ഞു പിടിച്ച് വിളിക്കുകയായിരുന്നു. സീരിയല്‍ മോശമാണെന്നല്ല, എന്നാലും ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യം കാണുമല്ലോ. അതിനാല്‍ ഞാന്‍ സിനിമയാണ് താല്‍പര്യം, എന്നെങ്കിലും സിനിമ ചെയ്യുമ്പോള്‍ എന്നെ വിളിക്കണമെന്ന് പറഞ്ഞു എന്നും മനു പറയുന്നു. കാലം പഴയതു പോലെയായി. ഇപ്പോഴും അദ്ദേഹം എന്റെ ഫോണ്‍ എടുക്കാറില്ല. 

പിന്നെ ഞാന്‍ എങ്ങനെ മെയിന്‍ സ്ട്രീമിലേക്ക് വരും? എങ്ങനെയാണ് ഞാന്‍ കാസ്റ്റ് ചെയ്യപ്പെടുക? സിനിമ ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞിടത്തു നിന്നും പാന്‍ ഇന്ത്യന്‍ സീരീസിലാണ് ഞാന്‍ എത്തി നില്‍ക്കുന്നത്.െൈ ദവത്തോടും നജീബിനോടും എഴുത്തുകാരനോടും നന്ദി പറയുന്നു. എനിക്ക് നല്ല വിശ്വാസമുണ്ട്. നല്ല വേഷം കിട്ടും. പക്ഷെ ഇവരെ പോലുള്ളവരൊക്കെയുള്ളപ്പോള്‍ എങ്ങനെ മുഖ്യധാരയിലേക്ക് വരും. എങ്ങനെ കൃത്യമായി അതിലേക്ക് മാത്രമായി അദ്ദേഹം എന്നെ വിളിച്ചു? എന്നാണ് മനു ചോദിക്കുന്നത്. 

അതിന് മുമ്പ് ഞാന്‍ ഒരുപാട് വിളിച്ചിട്ടുണ്ട് എടുത്തിട്ടില്ല. അതിന് ശേഷവും വിളിച്ചിട്ടുണ്ട്. പക്ഷെ എടുത്തില്ല. നിന്നോടല്ലെടാ പട്ടി എന്നെ വില്‍ക്കരുതെന്ന് പറഞ്ഞതെന്ന് ഒരു സംവിധായകന്‍ പറഞ്ഞു. എന്നെ ബ്ലോക്ക് ചെയ്തു. ഞാന്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തിട്ടൊന്നുമില്ല. അതൊക്കെ ഇങ്ങനെയങ്ങ് പോകും. ഒരു തവണ വിളിച്ചപ്പോള്‍ ഞാന്‍ വളരെ മാന്യമായി സംസാരിച്ചതാണ്. ഒരുപക്ഷെ അദ്ദേഹം നില്‍ക്കുന്ന സാഹചര്യത്തിന്റേതാകാം അങ്ങനെ പറഞ്ഞത്. എന്നാലും മര്യാദ എന്നൊന്നില്ലേ എന്നാണ് മനു ചോദിക്കുന്നത്. 

ടൂര്‍ണമെന്റൊക്കെ കഴിഞ്ഞ്, അത്യാവശ്യം സിനിമകളൊക്കെ ചെയ്തു നില്‍ക്കുകയാണ് ഞാന്‍. കഴിവില്ലായിരുന്നുവെങ്കില്‍ ഞാന്‍ നേരത്തെ തന്നെ പുറത്തായിട്ടുണ്ടാകില്ലേ? കുറച്ച് കനിവൊക്കെ ആളുകള്‍ക്ക് ആകാം. എന്നെപ്പോലെ സ്ട്രഗിള്‍ ചെയ്യുന്ന ലക്ഷണക്കിന് പേര്‍ കഴിവുണ്ടായിട്ടും പുറത്ത് നില്‍ക്കുന്നുണ്ട്. ചെറിയ കരുണയൊക്കെ കാണിച്ചെന്ന് കരുതി ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ലെന്നും മനു പറയുന്നു.

Read more topics: # മനു ലാല്‍
manu lal about director and producer misbehaver

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES