2023 ജനുവരിയിലെ പൊങ്കല്‍ റിലീസായെത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് അജിത്ത് നായകനാവുന്ന തുണിവ്. എച്ച്. വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കാസേ താന്‍ കടവുളടാ എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ മഞ്ജുവിന് നേരെ രക്ഷമായ പരിഹാസമാണ് നേരിട്ടത്.
ഇതില്‍ മഞ്ജു വാര്യരുടെ ശബ്ദമില്ലാത്തത് ആണ് വമ്പന്‍ ട്രോളുകള്‍ക്ക് കാരണമായി മാറിയിരിന്നു.ഗാനരചയിതാവ് വൈശാഖ്, സംഗീത സംവിധായകന്‍ ജിബ്രാന്‍ എന്നിവര്‍ക്കൊപ്പമാണ് മഞ്ജുവാര്യര്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ ഗാനം ആലപിക്കുന്നതായുള്ള റെക്കോ
റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള രംഗവും കഴിഞ്ഞദിവസം പുറത്തുവന്ന ലിറിക്കല്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭാഗത്ത് മഞ്ജുവിന്റെ ശബ്ദത്തിന് പകരം മറ്റ് രണ്ടുപേരുടെ ശബ്ദമാണ് കേള്‍ക്കുന്നത്..തമിഴില്‍ ഡബ്ബ് ചെയ്യുന്നതിനൊപ്പം തന്നെ അതില്‍ താന്‍ പാടുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
ശബ്ദമില്ല, ഇതോടെ മഞ്ജുവിന്റെ ശബ്ദം എവിടെ പോയെന്ന് ചോദിച്ച് ആരാധകര്‍ രംഗത്തെത്തുകയും പിന്നാലെ ഇതെല്ലാം ട്രോളുകള്‍ക്ക് കാരണമാവുകയും ചെയ്യുകയായിരുന്നു.മുന്‍പ് തുനിവിലെ കിടിലനൊരു ഗാനം പാടിയെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും പറഞ്ഞ് മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളെല്ലാം ചേര്‍ത്താണ് ട്രോളുകള്‍ വരുന്നത്. വൈശാഖനും ജിബ്രനും പാടുമ്പോള്‍ മഞ്ജു വാര്യരുടെ മൈക്ക് മ്യൂട്ട് ആയിരുന്നു.
പാട്ട് പാടുമ്പോള്‍ മഞ്ജു വാര്യര്‍ കരുതിയത് അവരത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ്. പാവം ചമ്മി പോയി. മഞ്ജു ഇങ്ങനെ തള്ളരുത്, പാട്ടില്‍ നടിയുടെ ശബ്ദം തപ്പി മടുത്തു എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് തമിഴ് ആരാധകരില്‍ നിന്നും മഞ്ജു ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്.
ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രോളന്മാര്‍ക്കുള്ള വിശദീകരണം നല്‍കി മഞ്ജു തന്നെ രംഗത്ത് വന്നിരുന്നു.
'തുനിവിലെ കാസേ താന്‍ കടവുളടാ എന്ന ലിറിക്കല്‍ വീഡിയോ പുറത്ത്. അതില്‍ എന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നവരോട് പറയുകയാണ്, വിഷമിക്കണ്ട,.ഇത് വീഡിയോ പതിപ്പിനായി റെക്കോര്‍ഡ് ചെയ്തതാണ്. നിങ്ങളുടെ ഉത്കണ്ഠകള്‍ക്ക് നന്ദി. ട്രോളുകളൊക്കെ ഞാന്‍ ആസ്വദിച്ചു. എല്ലാവരോടും സ്‌നേഹം', എന്നുമാണ് മഞ്ജു പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ആരാധകര്‍ക്കുള്ള മറുപടി നല്‍കി മഞ്ജു എത്തിയത്.