മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറഞ്ഞ മഞ്ജു വിവാഹമോചനത്തിന് ശേഷം ഗംഭീരതിരിച്ചുവരവാണ് നടത്തിയത്. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും മഞ്ജുവിന് മാത്രം സ്വന്തമാണ്. അതേസമയം ഇപ്പോള്‍ മഞ്ജുവാര്യരുടെ കപ്പ് ട്രിക്കിങ്ങ് വീഡിയോ ആണ് വൈറലാകുന്നത്. ;
ആളുകള്‍ പറയാറുണ്ട് ഞാനല്‍പം വട്ടുകേസാണെന്ന്! എന്റെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടാല്‍ അതിന്റെ കാരണം അവര്‍ക്കു മനസിലാകും എന്ന അടിക്കുറിപ്പോടെയാണ് മഞ്ജുവീഡിയോ പങ്കുവച്ചിരിക്കുന്നത്.
കപ്പും കൈയും ഉപയോഗിച്ച് താളം തെറ്റാതെ അതിവേഗതയില്‍ ചെയ്യുന്ന രസകരമായ ഒരു കളിയാണ് കപ്പ് ട്രിക്ക്. സന്തോഷത്തോടെയാണ് ബന്ധുവായ പെണ്‍കുട്ടിക്കൊപ്പം മഞ്ജു ക്പ്പ് ട്രക്കിങ്ങ് ചെയ്യുന്നത്. ഇത് മധുവാര്യരുടെ മകളാണെന്ന് ആരാധകര്‍ പറയുന്നു വൈറലാകുന്ന വീഡിയോ കാണാം.