Latest News

പല കാരണങ്ങളാല്‍ ചന്ദ്രലേഖയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല! ആ സങ്കടം ഇപ്പോഴുമുണ്ട് ! പ്രിയദര്‍ശനൊപ്പം ഒരു ചിത്രം ചെയ്യുന്ന സന്തോഷമറിയിച്ച് മഞ്ജു വാര്യര്‍

Malayalilife
 പല കാരണങ്ങളാല്‍ ചന്ദ്രലേഖയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല! ആ സങ്കടം ഇപ്പോഴുമുണ്ട് ! പ്രിയദര്‍ശനൊപ്പം ഒരു ചിത്രം ചെയ്യുന്ന സന്തോഷമറിയിച്ച് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ സംവിധായകന്‍ പ്രിയദര്‍ശനൊപ്പം ആദ്യമായി ചെയ്യുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഒരു ചിത്രം ചെയ്യുന്ന സന്തോഷത്തിലാണ് താരം ഇപ്പോള്‍ . മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത് സുബൈദ എന്ന കഥാപാത്രത്തെയാണ് . ചന്ദ്രലേഖ എന്ന സിനിമയിലേക്ക് പ്രിയദര്‍ശന്‍ തന്നെ വിളിച്ചതാണെന്നും എന്നാല്‍ പല കാരണങ്ങളാല്‍ അത് മുടങ്ങി എന്നും അത് ഒരു സങ്കടമായി തന്നില്‍ അവശേഷിക്കുന്നുണ്ട് എന്നും തരം പറയുന്നു . 

'എന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതായിരുന്നു . വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.'

'ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാന്‍ മനസ്സിലാക്കിയതുവച്ച് മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു.'

ചിത്രത്തില്‍ വളരെ പ്രാധാന്യമുളള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഈ സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം ഈ സിനിമ തിയറ്ററില്‍ പോയി കാണാന്‍ ഏറെ ആകാംക്ഷയോടെ ഞാനും കാത്തിരിക്കുന്നു.' മഞ്ജു പറഞ്ഞു. ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് 2020 മാര്‍ച്ച് 19നാണ് . ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ് .

manju warrier words about priyadarshan movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES