മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്കേറ്റത്. ചിത്രത്തിന്റെ ആക്ഷന്‍ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. സ്റ്റണ്ട് മാസ്റ്ററുടെ അഭാവത്തില്‍ വില്ലന്‍ കഥാപാത്രം ആക്ഷന്‍ സീന്‍ ചിത്രീകരിക്കരണം ഏറ്റെടുത്തു ഇതിനിടെയാണ് അടിതെറ്റി മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്കേറ്റത്. കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഞ്ജുവാര്യര്‍ക്ക് ഗുരുതരമായ പരുക്കില്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. തലയ്ക്ക് സ്റ്റിച്ചുണ്ട്. വിശ്രമത്തിന് ശേഷം നാളെ അഭിനയിക്കും എന്നും അറിയുന്നു.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. സന്തോഷ് ശിവന്‍ തന്നെയാണ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകള്‍. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ ഹോളിവുഡ്-ബോളിവുഡ് സിനിമാ മേഖലകളിലെ പല പ്രമുഖ സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ടെന്നു അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കുമിത്
അഭിനയത്തിന്റെ തുടക്കകാലത്ത് ലോഹിതദാസിന്റെ സല്ലാപത്തില്‍ അഭിനയിച്ചപ്പോള്‍ വലിയൊരു അപകടത്തിന്റെ വക്കില്‍ നിന്ന് മഞ്ജു വാര്യര്‍ രക്ഷപ്പെട്ടിരുന്നു. സല്ലാപത്തിന്റെ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഭാഗ്യം കൊണ്ടാണ് താന്‍ തീവണ്ടിക്കടിയില്‍ പെട്ട് പോകാതിരുന്നതെന്നും മഞ്ജു പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.