മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യയുടെ ആദ്യ തമിഴ് അരങ്ങേറ്റചിത്രമായ അസുരന്‍ തീയറ്റററുകളിലെത്തിയിരിക്കയാണ്. ധനുഷ് നായകനായ ചിത്രത്തില്‍ നായികയായിരുന്നു മഞ്ജു. ഇപ്പോള്‍ മഞ്ജുവിന്റെ അഭിനയം കണ്ട് തമിഴരുടെ മനസു നിറഞ്ഞിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
ധനുഷ് നായകനായി അഭിനയിച്ച അസുരന്‍ സിനിമയ്ക്ക് എല്ലായിടത്തും നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് മഞ്ജുവും ധനുഷും കാഴ്ച വെച്ചിരിക്കുന്നത്. അസുരന്‍ ഒരു പക്കാ മാസ് പടമാണെന്നും ആക്ഷന്‍ വേറെ ലെവല്‍ ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ മഞ്ജുവിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു. കന്മദത്തിലെ പോലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് അസുരനിലും. അത് മനോഹരമാക്കാന്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.
വെട്രിമാരന്ധനുഷ് കോമ്പോ എന്നതിലുപരി മലയാളത്തിന്റെ അഭിമാനമായ മഞ്ജു വാര്യരുടെ ആദ്യ തമിഴ്ചിത്രംഎന്ന പേരില് വാര്ത്തകളിലിടം നേടിയ ചിത്രമാണ് അസുരന്‍. ലോഹിതദാസിന്റെ കന്മദത്തിലെ ഭാനുവിനെ അനുസ്മരിപ്പിക്കുന്ന പച്ചൈയമ്മാള്‍ എന്ന തരത്തില്‍ മഞ്ജുവിന്റെ കഥാപാത്രത്തെക്കുറിച്ച് ചര്ച്ചകള്‍ ഉയര്‍്ന്നിരുന്നു. എന്നാല് ഭാനുവിന്റെ ആവര്ത്തനമല്ല പച്ചൈയമ്മാള്. പക്ഷേ ഒരു അഭിനേത്രി എന്ന നിലയില് ഏറെ വെല്ലുവിളിയും പുതുമയും നിറഞ്ഞ കഥാപാത്രത്തെയാണ് വെട്രിമാരന് മഞ്ജുവിനായി കാത്തുവച്ചത്. ചുരുക്കത്തില് പറഞ്ഞാല് തമിഴ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മഞ്ജു. മഞ്ജുവമ്മയുടെ അഭിനയം കണ്ട് തമിഴരുടെ കണ്ണുതള്ളിയെന്നും. ഇതുപോലുള്ള തന്‍മയത്വമുള്ള അഭിനയം ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലെന്നും പടം കണ്ടിറങ്ങിയവര്‍ പറയുന്നു. വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരികേ എത്തിയ മഞ്ജുവിന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി അസുരന്‍ മാറിയിരിക്കുകയാണ്. നിരവധി ഓഫറുകള്‍ നടിയെ തേടി എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.