സഹസംവിധായകനായി എത്തി ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി മാറിയ നടനാണ് സൗബിന്‍ ഷാഹിര്‍. സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ് സൗബിന്‍.
സുഹൃത്തുകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പെരുന്നാള്‍ ആഘോഷത്തിന് കുടുംബത്തിനൊപ്പം ഒത്തുചേര്‍ന്നതിന്റെ ചിത്രങ്ങളാണ് സൗബിന്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.നടന്‍ സൗബിന്‍ ഷാഹിറിന്റെ വീട്ടിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്നൊരു അതിഥി എത്തിയിരുന്നു. മറ്റാരുമല്ല, നടി മഞ്ജുവാര്യര്‍.
മഞ്ജുവിനൊപ്പമുള്ള ഈദ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സൗബിന്‍ ഇപ്പോള്‍. മഞ്ജുവാര്യരുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സൗബിന്‍ ഷാഹിര്‍. വെള്ളരിക്കപട്ടണം, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും സ്‌ക്രീന്‍ പങ്കിട്ടുണ്ട
മണിചിത്രത്താഴ്, ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ പിതാവ് ബാബു ഷാഹിറിന്റെ വഴിയെ ആണ് സൗബിനും സിനിമയിലേക്ക് എത്തിയത്. 2003ല്‍ സിദ്ദിഖിന്റെ ക്രോണിക് ബാച്ച്ലര്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ടാണ് സൗബിന്റെ തുടക്കം.