സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനിലെ മഞ്ജു വാര്യറിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോയും നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിട്ടുണ്ട്. വേട്ടയ്യന്റെ ആത്മാവിനെയും ഹൃദയത്തെയും പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ചത്.രജനികാന്തും അമിതാഭ് ബച്ചനും മഞ്ജുവും ഒത്തുള്ള രംഗങ്ങളുടെ ലൊക്കേഷന്‍ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയന്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാരിയരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു.
വേട്ടയ്യന്‍ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.