Latest News

മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ ഉറപ്പായും ജയിക്കും,മഞ്ജു വാര്യരുടെ ജനസമ്മിതിയിൽ തീർത്തും അത്ഭുതം കൊള്ളുകയാണ് -അനുശ്രീ

Malayalilife
മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ ഉറപ്പായും ജയിക്കും,മഞ്ജു വാര്യരുടെ ജനസമ്മിതിയിൽ തീർത്തും അത്ഭുതം കൊള്ളുകയാണ് -അനുശ്രീ

ഞ്ജു വാര്യരുടെ ജനസമ്മിതിയിൽ തീർത്തും അത്ഭുതം കൊള്ളുകയാണ് അനുശ്രീയെന്ന സഹതാരം .
താനും ഒരു താരമായിട്ടു കൂടി പ്രായഭേദമന്യേ മഞ്ജു വാര്യരെ കാണാൻ ആരാധകർ തടിച്ചു കൂടുന്നത് കണ്ട് അനുശ്രീക്ക് മഞ്ജുവിനോട് ആരാധന തോന്നുകയാണ്. അനുശ്രീ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞതിങ്ങനെ:

"ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ഞാന്‍ വലിയ താരമായിഎന്ന് തോന്നിയിട്ടില്ല. ഞാനിപ്പോള്‍ അവസാനമായി അഭിനയിച്ചത് മഞ്ജു ചേച്ചിക്കൊപ്പമാണ്‌. ചേച്ചിയെ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അറിയും. എന്നെയൊന്നും പഴയ ആളുകള്‍ക്ക് അറിയില്ല. കോട്ടയത്ത് ഷൂട്ടിന് പോയപ്പോള്‍ അത്രയ്ക്കും ബുദ്ധിമുട്ടി.ചേച്ചിയെ കാണാന്‍ ഒരുപാട് ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആരാധകരുടെ ജനറേഷന്‍ ഗ്യാപ്പാണ് എന്നെ ഞെട്ടിച്ചത്. മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ ഉറപ്പായും ജയിക്കും," അനുശ്രീ പറഞ്ഞു.

 

പുതിയ ചിത്രം 'പ്രതി പൂവങ്കോഴി'യിൽ മഞ്ജു വാര്യരും അനുശ്രീയും ഒന്നിച്ചെത്തുന്നുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.  

Read more topics: # manju warrier ,# anusree
manju warrier anusree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES