ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന് ആശംസകള്‍ നേര്‍ന്ന നടി മഞ?്ജു വാര്യര്‍ക്ക് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ പരിഹാസ മറുപടിയാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ച.നിവിന്‍ പോളിയെ നായകനാക്കി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചിത്രം മൂത്തോന്‍ സിനിമയ്ക്ക് ആശംസ നേര്‍ന്ന് നടി ട്വിറ്ററില്‍ ആണ് നടി പോസ്റ്റ് ഇട്ടത്. മൂത്തോന്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച രാജീവ്, നിവിന്‍ പോളി, ഗീതു മോഹന്‍ദാസ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമാണ് മഞ്ജു വാര്യര്‍ ആശംസ നേര്‍ന്നത്. എന്നാല്‍ മഞ്ജുവിന്റെ പോസ്റ്റിന് മറുപടിയായ പരിഹാസ പോസ്റ്റുമായി ശ്രീകുമാര്‍ മേനോന്‍ പിന്നാലെ രംഗത്തെത്തുകയായിരുന്നു.
സിനിമയെ പിന്തുണച്ച് ഇത്രയും നേരെത്തെ ട്വീറ്റ് ചെയ്യുന്നു. നല്ല കാര്യം എന്നായിരുന്നു പരിഹാസ രൂപേണയുള്ള ശ്രീകുമാറിന്റെ കമെന്റ്. ഇതിനെതിരെ നിരവധി പേരാണ് സംവിധായകനെതിരെ രംഗത്ത് വന്നത്. ഒടിയന്‍ സിനിമയുടെ പ്രമോഷന് എല്ലാ പിന്തുണയും മഞ്ജു നല്‍കിയെന്നും ദുബായിലെ ഗ്ലോബല്‍ ലോഞ്ചില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു, പിന്നെയെന്തിനാണ് പരിഹസിക്കുന്നതെന്നും ആരാധകര്‍ ചോദിച്ചു.
ഇതിന് പിന്നാലെ മറ്റൊരു കമന്റുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്ത് വന്നു. 'സിനിമാ വ്യവസായത്തിന് മുന്നോട്ട് കുതിക്കാന്‍ നിങ്ങളെപ്പോലെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ ഇത്തരത്തിലുള്ള പിന്തുണ വേണം, സൂപ്പര്‍ബ്' എന്നായിരുന്നു ആ കമന്റ്.
ഒടിയന്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഒടിയന്റെ പ്രദര്‍ശനത്തിന് ശേഷം ചിത്രം നേരിട്ട സൈബര്‍ ആക്രമണങ്ങളില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിന്തുണച്ചില്ലെന്ന് ശ്രീകുമാ്യുര്‍ മേനോന്‍ മുന്‍പ് പരാതി ഉയര്‍ത്തിയിരുന്നു.