കൊച്ചി: മലയാളികളുടെ പ്രിയ ജോഡികളായ മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്നത്.
മഞ്ജുവിനെ കൂടാതെ പ്രണവ് മോഹന്‍ലാലും എത്തുന്നുവെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.ക്രിസ്മസ് റിലീസായ ഒടിയനിലും ചിത്രീകരണം പുരോഗമിക്കുന്ന ലൂസിഫറിലും മഞ്ജുവാര്യര്‍ തന്നെയാണ് മോഹന്‍ലാലിന്റെ നായിക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇരു ചിത്രങ്ങളും നിര്‍മ്മിക്കുന്നത്.
മരയ്ക്കാറിന്റെ സഹനിര്‍മ്മാതാക്കള്‍ സന്തോഷ് ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങുന്ന മരയ്ക്കാറില്‍ മഞ്ജുവാര്യര്‍ക്കൊപ്പം കീര്‍ത്തി സുരേഷും നായികാനിരയിലുണ്ട്. തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുനാണ് മറ്റൊരു പ്രധാന താരം. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ പ്രണവിന്റെ നായികയാകുന്നത്. ആകെ നാല് നായികമാരുണ്ട്. ഒരു നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.