Latest News

നടിയെ ആക്രമിച്ച കേസ് സാക്ഷി മഞ്ജുവാര്യരുടെ വിസ്താരം പൂര്‍ത്തിയായി; സിദ്ദിഖ്,ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി

Malayalilife
നടിയെ ആക്രമിച്ച കേസ് സാക്ഷി മഞ്ജുവാര്യരുടെ വിസ്താരം പൂര്‍ത്തിയായി; സിദ്ദിഖ്,ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ മഞ്ജു വാരിയരുടെ വിസ്താരം പൂര്‍ത്തിയായി. അഞ്ചു മണിക്കൂറോളം നീണ്ട വിസ്താരം വൈകിട്ട് ആറിനാണു കഴിഞ്ഞത്. ഇക്കരണത്താല്‍ സിദ്ദിഖ്,  ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി.

കേസിലെ പതിനൊന്നാം സാക്ഷി മഞ്ജു രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.50ന് എത്തി. രാവിലെ 11.05ന് കോടതി നടപടികള്‍ ആരംഭിച്ചു. ഇന്നലെ വിസ്താരം നടക്കുമ്പോള്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വിസ്താരം ഒന്നരമണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള എതിര്‍വിസ്താരം ആരംഭിച്ചു. 12.30ന് തുടങ്ങിയ ക്രോസ് എക്‌സാമിനേഷന്‍ ആറര വരെ നീണ്ടു. ഇടയ്ക്ക് ഒരു മണിക്കൂര്‍ ഉച്ചഭക്ഷണത്തിനായി ഇടവേള ഉണ്ടായിരുന്നു.

മഞ്ജുവും ദിലീപും ഒരേ കോടതിമുറിയിലായിരുന്നെങ്കിലും ഇവര്‍ രണ്ടു ഭാഗത്തായിരുന്നു. ഏറ്റവും പിന്നിലായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളും ഏറ്റവും മുന്നില്‍ മഞ്ജു വാര്യരും. മഞ്ജുവിന്റെ വിസ്താരം സശ്രദ്ധം നിരീക്ഷിച്ച കോടതി പ്രത്യേകിച്ചു ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട ഈ കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തിയത് എന്ന യാദൃച്ഛികതയും ഉണ്ടായിരുന്നു.


 

manju warriar vistharam nadi attack case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES