മിനിസക്രീനിലും ബിഗ്‌സ്‌ക്രീനിലുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു സുനിച്ചന്‍. റിയാലിറ്റി ഷോയിലൂടെ അഭിനയത്തില്‍ സജീവയായ താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി മുന്നേറുന്ന മഞ്ജുവിന്റെ ചില ചിത്രങ്ങള്‍ അശ്ലീലമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ധൈര്യത്തോടെ ഇതിനെതിരെ മഞ്ജു രംഗത്തെത്തിയിരിക്കുകയാണ്.
മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ വെറുതെയല്ല ഭാര്യയിലൂടെയാണ് മഞ്ജു അഭിനയരംഗത്തേക്ക് എത്തിയത്. മറിമായം മഞ്ജു എന്നു പറഞ്ഞാലെ ഇപ്പോഴും പലര്‍ക്കും നടിയെ പിടികിട്ടൂ. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോയിലുടെ കാമറയ്ക്ക് മുന്നില്‍ എത്തിയ മഞ്ജു പിന്നീട് സീരിയലിലൂടെ സിനിമയിലാണ് ഇപ്പോള്‍ തിളങ്ങുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ വേഷത്തിലാണ് താരം എത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പലരും ദുരുപയോഗം ചെയ്തത് വാര്‍ത്തയായിരുന്നു. ചിത്രങ്ങള്‍ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മഞ്ജു തന്നെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയില്‍ പൊലീസ് നടപടി എടുത്തിരിക്കുകയാണ്. മഞ്ജുവിന്റെ പരാതിയില്‍ രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇത്തരം ഊര്‍ജിതമായ നടപടി സോഷ്യല്‍ മീഡിയയില്‍ ഉള്ള പലര്‍ക്കും ഉള്ള മുന്‍കരുതല്‍ കൂടിയാണ് എന്നുള്ളതാണ് സത്യം.