35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഉലക നായകന്‍ കമല്‍ ഹാസനും സൂപ്പര്‍ സംവിധായകന്‍ മണിരത്‌നവും ഒന്നിക്കുന്നു. 1987-ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നായകന്‍' ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.കമല്‍ഹാസന്റെ പിറന്നാള്‍ദിനത്തിന് തലേന്നാണ് പുതിയ സിനിമാപ്രഖ്യാപനവുമായി ഇരുവരും എത്തിയിരിക്കുന്നത്. മണിരത്നം തന്നെയാണ് ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ്, കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് എന്നീ ബാനറുകളില്‍ മണിരത്നം, കമല്‍ഹാസന്‍, ആര്‍, മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ഇതാദ്യമായാണ് കമല്‍ഹാസന്‍ മണിരത്നം ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. 2024 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. കമല്‍ഹാസന്റെ കരിയറിലെ 234-ാമത്തെ ചിത്രമാണിത
ചോള രാജവംശത്തിന്റെ കഥാപശ്ചാത്തലത്തില്‍ ഒരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷമാണ് മണിരത്‌നം കമല്‍ ഹാസന്റെ സിനിമാ ജീവിതത്തിലെ 234-ാം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.