'തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരം; നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്'; സോഷ്യല്‍ മീഡിയയില്‍ പണികിട്ടി മണിക്കുട്ടനും

Malayalilife
topbanner
'തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരം; നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്'; സോഷ്യല്‍ മീഡിയയില്‍ പണികിട്ടി മണിക്കുട്ടനും


സിനിമാ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും കിട്ടിക്കൊണ്ടിരിക്കുന്നത് അത്യുഗ്രന്‍ പണികളാണ് ..അതിന്റെ പേരില്‍ കുടുക്കില്‍ പെടുന്നവരും വിരളമല്ല . താരങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. നേരത്തേ ഉണ്ണി മുകുന്ദന്റെ പേരിലും നടി സനുഷയുടെ അനിയന്‍ സനൂപിന്റെ പേരിലും ഇത്തരം വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച്  വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ നടന്‍ മണിക്കുട്ടനും ഇതിന് ഇരയായിരിക്കുകയാണ്.


മണിക്കുട്ടന്‍ തന്നെയാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉള്ള കാര്യം ആരാധകരോട് പറഞ്ഞിരിക്കുന്നത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ മെസ്സേജ് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ താരം പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്. നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിനിടയ്ക്ക് ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. മാമാങ്കമാണ് താരത്തിന്റെ തീയ്യേറ്ററുകളില്‍ എത്തുന്ന പുതിയ ചിത്രം.

Read more topics: # manikuttan,# fb post
manikuttan fb post

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES