ടെലിവിഷനില്‍ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ട് രജനീകാന്ത്. ഡിസ്ക്കവറി ചാനലിലെ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പരിപാടി ഇപ്പോൾ നേടിയിരിക്കുന്നത് ഉയര്‍ന്ന ടിആര്‍പി ആണ്. 1.2 കോടി ആള്‍ക്കാരാണ് മാര്‍ച്ച് 23-ന് ടെലികാസ്റ്റ് ചെയ്ത ഷോ കണ്ടത്. ഇതോടെ ഡിസ്ക്കവറി ചാനലിന് 86 ശതമാനം അധികം വ്യൂവര്‍ഷിപ്പാണ് ഇപ്പോൾ നേടാനായത്.ഡിസ്ക്കവറി തമിഴ് ചാനലിനും അതോടൊപ്പം മികച്ച ടിആര്‍പി ആണ് ഇപ്പോൾ നേടാൻ കഴിഞ്ഞത് എന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മാന്‍ വെഴ്സസ് വൈല്‍ഡ് സാഹസിക യാത്രികന് ബിയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയാണ്. രജനീകാന്തിനൊപ്പമുള്ള എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ കഴിഞ്ഞ വർഷം അതിഥിയായെത്തിയിരുന്നു. ബരാക് ഒബാമ, ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു .