Latest News

ലോസാഞ്ചല്‍സില്‍ വച്ച് കണ്ടുമുട്ടിയ ആളുമായി ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നെങ്കിലും അത് പരാജയപ്പെട്ടു; ഇപ്പോള്‍ താന്‍ ഒരാളുമായി ഡേറ്റിംഗില്‍;  നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു; വിവാഹം പരിഗണനയില്‍; മംമ്ത മനസ് തുറക്കുന്നു

Malayalilife
ലോസാഞ്ചല്‍സില്‍ വച്ച് കണ്ടുമുട്ടിയ ആളുമായി ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നെങ്കിലും അത് പരാജയപ്പെട്ടു; ഇപ്പോള്‍ താന്‍ ഒരാളുമായി ഡേറ്റിംഗില്‍;  നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു; വിവാഹം  പരിഗണനയില്‍; മംമ്ത  മനസ് തുറക്കുന്നു

ലയാളികളുടെ പ്രിയ താരമായ  മംമ്ത മോഹന്‍ദാസ് ഒരുപാടുപേര്‍ക്ക് പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ്. കാന്‍സര്‍ രോഗത്തെ(cancer) ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത മലയാളത്തിന് പുറമേതെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയ രംഗത്ത് സജീവമാണ് താരം.അഭിനയത്തിനു പുറമെ പിന്നണി ഗാനരംഗത്തും മംമ്ത സജീവമയ താരം വിജയ് സേതുപതിയ്ക്കൊപ്പമുള്ള തന്റെ പുതിയ ചിത്രമായ മഹാരാജയുടെ റിലീസിനായി കാത്തിരിക്കുകയാണ്.

നിതിലന്‍ സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ അനുരാഗ് കശ്യപ്, നട്ടി നടരാജ്, അഭിരാമി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.  ഇപ്പോള്‍ മംമ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖത്തില്‍ താന്‍ ഒരാളുമായി ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അത് നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മംമ്ത പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ഇപ്പോള്‍ ഞാന്‍ എവിടെയാണെന്നതില്‍ സന്തോഷമുണ്ട്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു. അതേസമയം ആരുമായാണ് ഡേറ്റിംഗ് എന്ന വിവരം മംമ്ത പങ്കുവച്ചിട്ടില്ല.

മുമ്പുണ്ടായിരുന്ന ഒരു പ്രണയം തകര്‍ന്നതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. ലോസാഞ്ചല്‍സില്‍ വച്ച് ഒരാളെ കണ്ടുമുട്ടി. പ്രണയത്തിലുമായിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന ബന്ധമായിരുന്നു അത്. എന്തൊക്കെയോ കാരണങ്ങള്‍ കൊ്ണ്ട് അത് പരാജയപ്പെട്ടു. എന്നെ സംബന്ധിച്ച് ബന്ധങ്ങള്‍ പ്രധാനമാണെങ്കിലും അതുമൂലമുള്ള അധിക സമ്മര്‍ദ്ദം ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് അതിന് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും അവസരം നല്‍കാം. എന്നാല്‍ അതിനപ്പുറം അത് സമ്മര്‍ദ്ദമാണ്. എനിക്ക് അത് ശരിക്കും ആവശ്യമാണെന്ന് കരുതുന്നില്ല എന്നും മംമ്ത പറഞ്ഞു.

ആഗോളതലത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം സന്തോഷം നല്‍കുന്നുവെന്നും താരം പറഞ്ഞു. ഒരാള്‍ മാത്രമല്ല, ഇന്‍ഡസ്ട്രി മൊത്തത്തില്‍ അംഗീകരിക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കാണാതെയും അഭിനന്ദിക്കപ്പെടാതെയും പോയ ഒരുപാട് സിനിമകള്‍ ഇപ്പോള്‍ ആളുകള്‍ അവരുടെ സിഡി പ്ലെയറുകള്‍ പൊടിതട്ടിയെടുത്ത് കാണുന്നുവെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. നടി എന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ നല്‍കുന്ന അംഗീകാരം നിങ്ങള്‍ ഒരു നല്ല അഭിനേതാവാണെന്ന തോന്നലുണ്ടാക്കുമെന്നും മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്നും മംമ്ത പറഞ്ഞു.

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനിപ്പോളെന്ന് മംമ്ത പങ്ക് വച്ചിരുന്ന. തുടരെ തുടരെ വെല്ലുവിളികള്‍ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും മംമ്തയെ പിടികൂടിയിട്ടും താരം പതറിയില്ല. 

ഫൊറന്‍സിക് , ലാല്‍ ബാഗ്, മ്യാവൂ, ജനഗണമന, മഹേഷും മാരുതിയും  തുടങ്ങിയവയാണ് ഏറ്റവുമൊടുവില്‍ മംമ്ത നായികയായി എത്തിയ ചിത്രങ്ങള്‍.

mamtamohandas open up relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES