ആരോഗ്യ പ്രശ്നങ്ങളെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ഏപ്രില്‍ പകുതിയോടെ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവില്‍ കുടുംബസമേതം ചെന്നൈയിലെ വസതിയിലാണ് താരം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സകള്‍ തുടരുകയാണ് നിലിവില്‍ താരം.
'മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തുടര്‍ ചിത്രീകരണം ഏപ്രില്‍ 4ന് എറണാകുളത്ത് ആരംഭിക്കും. രണ്ടാഴ്ചക്കുശേഷം മമ്മൂട്ടി ജോയിന്‍ ചെയ്യും. മഹേഷ് നാരായണന്‍ ചിത്രത്തില്‍മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്.
സിനിമയുടെ വിദേശത്തുള്ള ചിത്രീകരണം 90 ശതമാനവും പൂര്‍ത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സുപ്രധാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.ഒരുമാസത്തെ ചിത്രീകരണമുണ്ട്.തുടര്‍ന്ന് ലണ്ടനിലും ഹൈദരാബാദിലും ചിത്രീകരമുണ്ടാകും, ഇതാോടെ ചിത്രീകരണം പൂര്‍ത്തിയാകും
ശ്രീലങ്ക, ദുബായ്, ഷാര്‍ജ, അസര്‍ബെയ്ജാന്‍, ഡല്‍ഹി , കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരണം ഉണ്ടായിരുന്നു.