Latest News

ഭാര്യയായ സുല്‍ഫത്തിനൊപ്പം കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന മമ്മൂക്ക,വാപ്പയുടെയും ഉമ്മയുടെയും ചിത്രമെടുത്ത് മകന്‍ ദുല്‍ഖര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ഭാര്യയായ സുല്‍ഫത്തിനൊപ്പം കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന മമ്മൂക്ക,വാപ്പയുടെയും ഉമ്മയുടെയും ചിത്രമെടുത്ത് മകന്‍ ദുല്‍ഖര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍


മലയാള സിനിമയുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. താരത്തിന്റെ ഹോബികള്‍ പലതരമാണ്. അത്തരത്തിലുളള ഒരാള്‍ കൂടിയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ആഡംബര കാര്‍ വാപ്പിച്ചിയും മകനും ചേര്‍ന്ന് സ്വന്തമാക്കിയത് . വാഹനങ്ങളോട് ഉള്ള കമ്പം പോലെ തന്നെ ഫോട്ടോഗ്രാഫിയിലും ഇരുവര്‍ക്കും വലിയ താല്‍പര്യമാണ്. എന്നാല്‍ ഇപ്പോള്‍ ദുല്‍ഖര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ് . 

2015ല്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ ഏതോ ഒരു ആരാധകന്‍ കുത്തിപൊക്കിയിരിക്കുകയാണ്. ഭാര്യയായ സുല്‍ഫത്തിനൊപ്പം കണ്ണില്‍ കണ്ണില്‍ നോക്കി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ്.  മമ്മൂട്ടി ഈ ചിത്രം എ ക്യാന്‍ഡിഡ് ക്ലിക്ക് ബൈ ദുല്‍ഖര്‍ സല്‍മാന്‍ എന്ന ക്യാപ്ഷന്‍ കൊടുത്തായിരുന്നു. കുടുംബസമേതം താരം വിദേശത്തുള്ള ഏതോ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത ചിത്രമായിരുന്നു ഇത്. ഇരുവരോടൊപ്പം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെയും ഭാര്യയുടെയും ചിത്രത്തിനുള്ളില്‍ ദുല്‍ഖറിന്റെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും അമാലിനെ കാണാന്‍ സാധിക്കുമായിരുന്നു. വളരെ പരുക്കനായ മനുഷ്യനാണ് മമ്മൂട്ടി എന്ന് എല്ലാവരും പറയുമ്പോഴും മമ്മൂട്ടി ഇത്രയും സിംപിള്‍ മനുഷ്യന്‍ ആയിരുന്നോ എന്ന ചോദ്യവും ഉയരുകയാണ് . 

ഭാര്യയെ പ്രണയത്തോടെ നോക്കി ഇരിക്കുന്നത് കാണുമ്പോള്‍  സിനിമയിലെ നായകനെ പോലെയാണ് തോന്നുന്നത് എന്നും ഈ കാലത്തും പ്രണയവും ഗ്ലാമറും കാത്ത് സൂക്ഷിക്കുന്ന മഹാനടനാണ് മമ്മൂക്ക എന്നും ചിലര്‍ ചിത്രത്തിന് കമന്റ് നല്‍കിയിരുന്നു . 

Read more topics: # mammooty romatic pic,# with wife
mammooty romatic pic with wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES