Latest News

മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകര്‍; 258 ലേറ്റ് നൈറ്റ് ഷോകളുമായി മികച്ച പ്രതികരണം; ആദ്യ ദിനം ബോക്‌സ്ഓഫിസില്‍ നേടിയത് എത്ര?; കളക്ഷന്‍ കണക്കുകള്‍ പുറത്ത് 

Malayalilife
 മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകര്‍; 258 ലേറ്റ് നൈറ്റ് ഷോകളുമായി മികച്ച പ്രതികരണം; ആദ്യ ദിനം ബോക്‌സ്ഓഫിസില്‍ നേടിയത് എത്ര?; കളക്ഷന്‍ കണക്കുകള്‍ പുറത്ത് 

മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'കളങ്കാവല്‍'. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് 4.86 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി തകര്‍പ്പന്‍ തുടക്കം കുറിച്ചിരിക്കുകയാണ്. എട്ട് മാസത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷം, വിനായകന്‍ നായകനായെത്തുന്നു, നവാഗതനായ സംവിധായകന്‍ തുടങ്ങിയ ഘടകങ്ങള്‍ ചിത്രത്തിന്റെ വിജയത്തിന് കാരണമായി. 

ആദ്യ ദിവസത്തെ മികച്ച പ്രതികരണങ്ങളെത്തുടര്‍ന്ന്, പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ ചിത്രം ഒരു മണിക്കൂറില്‍ 15,000 ടിക്കറ്റുകള്‍ വരെ വിറ്റഴിച്ചു. ടിക്കറ്റിനായുള്ള വര്‍ദ്ധിച്ച ഡിമാന്‍ഡ് കാരണം കേരളത്തില്‍ വൈകുന്നേരത്തെയും രാത്രിയിലെയും ഷോകള്‍ക്കായി 102 പുതിയ സ്‌ക്രീനുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് 258 ലേറ്റ് നൈറ്റ് ഷോകളാണ് ചാര്‍ട്ട് ചെയ്യപ്പെട്ടത്. ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന പ്രാഥമിക കണക്കുകള്‍ പ്രകാരമാണ് 4.86 കോടി രൂപയുടെ ഈ നേട്ടം. അന്തിമ കണക്കുകളില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'കളങ്കാവല്‍'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയത് ജിതിന്‍ കെ ജോസ് ആയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൊന്നുമായി എത്തിയ ഈ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

Read more topics: # കളങ്കാവല്‍'.
mammoottys film kalankaval collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES