Latest News

പേരന്‍പ് കാണാന്‍ മമ്മൂട്ടി കവിതാ തീയറ്ററില്‍ എത്തിയപ്പോള്‍ നടനൊപ്പം വന്നവര്‍ കാണികളെ ഞെട്ടിച്ചു..!

Malayalilife
topbanner
പേരന്‍പ് കാണാന്‍ മമ്മൂട്ടി കവിതാ തീയറ്ററില്‍ എത്തിയപ്പോള്‍  നടനൊപ്പം വന്നവര്‍ കാണികളെ ഞെട്ടിച്ചു..!


മ്മുട്ടിയുടെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ തമിഴ് ചിത്രം പേരന്‍പ് ലോക വ്യാപകമായി തിയേറ്ററുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. മമ്മുട്ടിയുടെ അസാധ്യ അഭിനയമാണ് ചിത്രത്തില്‍ കാണാന്‍ സാധിച്ചതെന്ന് ചിത്രം കണ്ട ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍വത്തിലെ പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ചിത്രം കണ്ട് നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. എന്നാല്‍ മമ്മുട്ടിയുടെ കരിയറിലെ മികച്ച അഭിനയമാണ്  പേരന്‍പില്‍ കാഴ്ചവെച്ചതെന്ന് സിനിമ കണ്ട് ഇറങ്ങിയ മലയാളികള്‍ പറയുന്നു.ആരാധകരുടെ കണ്ണും മനസ്സും നിറച്ചുകൊണ്ട്   മമ്മുട്ടി ചിത്രം പേരന്‍പ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്


മലയാളികളുടെ കണ്ണും മനസ്സും നിറച്ചുകൊണ്ട് തിയേറ്ററുകളില്‍ മുന്നേറുന്ന സിനിമയാണ് മമ്മുട്ടി നായകനായി എത്തിയ പേരമ്പ്.  സിനിമയിലെ പാപ്പായും, കുമുദവും പ്രേക്ഷകര്‍ക്ക് സിനിമ കഴിഞ്ഞിറങ്ങിയിട്ടും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.സിനിമയില്‍ പ്രധാനവേഷത്തിലെത്തിയ നടി സാധന, മമ്മുട്ടി, സിനിമയുടെ സംവിധായകന്‍ റാം എന്നിവര്‍ കഴിഞ്ഞ ദിവസം എറണാകുളത്തെ കവിതാ തിയേറ്ററില്‍ സിനിമ കാണാന്‍ എത്തി. ഉച്ചക്ക് മൂന്ന് മണിയുടെ ഷോക്ക് കവിയാ തിയേറ്ററില്‍ പാപ്പയെപോലുള്ള നിരവധി കുട്ടികളും സിനിമകാണാന്‍ എത്തിയിരുന്നു. എറണാകുളം ജില്ലയിലെ സ്പെഷല്‍ സ്‌കൂളിലെ കുട്ടികളാണ് സിനിമ കാണാന്‍ എത്തിയത്. 

സിനിമ കാണാന്‍ എത്തിയ കുട്ടികളും അവരുടെ മാതാപിതാക്കളും സ്‌കൂളിലെ അദ്ധ്യാപകരും കൂടിയാണ് മമ്മുട്ടിയെ വരവേറ്റത്. പൂക്കളും ബലൂണുകളും കയ്യില്‍ പിടിച്ചായിരുന്നു കുട്ടികള്‍  തിയേറ്ററിന്റെ മുന്നിലിരുന്നത്. മമ്മുട്ടി എത്തിയതും എല്ലാവരും വളരെ സന്തോഷത്തിലായി. കുട്ടികള്‍ക്ക് എല്ലാം മമ്മുട്ടി മധുരം നല്‍കി. ശേഷം അവരിലൊരാളായി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ നടി സാധന, സംവിധായകന്‍ റാം എന്നിവര്‍ കുട്ടികള്‍കൊപ്പം വിശേഷങ്ങള്‍ പങ്ക്വെച്ചു. ഇങ്ങനെയുള്ളവര്‍ക്ക്  പ്രചോദനമായി തന്നെയാണ് ഇത്തരത്തിലുള്ള സിനിമകള്‍ എത്തുന്നത്. ഒരിക്കലും മാറ്റി നിര്‍ത്തപെടേണ്ടവര്‍ അല്ല അവര്‍. ഒരു വികാരമായി സിനിമയെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. സിനിമ കാഴ്ചയായി അല്ലാതെ അനുഭവമായി കാണണം. അപ്പോഴാണ് ഇവരുടെ വേദന മനസ്സിലാകാന്‍ സാധിക്കുകയുള്ളു എന്നും മമ്മുട്ടി പറഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 

mammootty-watching-peranbu-with special-school-students-at-kochi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES