എം ടി വാസുദേവന്‍ നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നടന് മമ്മൂട്ടിയെത്തി. വെള്ളിയാഴ്ച വൈകിട്ട് നാലോടെ യാണ് മമ്മൂട്ടി നടക്കാവിലെ 'സിതാര' വീട്ടിലെത്തിയത്. എം ടിയുടെ മരണസമയത്ത് വിദേശത്ത് സിനിമയുടെ ഷൂട്ടിങ്ങിലായതിനാല്‍ മമ്മൂട്ടിക്ക് സംസ്കാര ചടങ്ങിലും മറ്റും പങ്കെടുക്കാനായിരുന്നില്ല. 15 മിനിറ്റോളം വീവീട്ടില്‍ ചെലവഴിച്ച ശേഷമാണ് നടന് മടങ്ങിയത്.
എം.ടിയുടെ മരണ സമയത്ത് അസര്‍ബൈജാനില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. എംടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന് സാധിച്ചിരുന്നില്ല. വിദേശ യാത്രയ്ക്ക് ശേഷം
ദുബായില്‍ നിന്നും കൊച്ചിയിലേക്കും അവിടന്ന് കോഴിക്കോട്ടേക്കും പറന്നെത്തുകയായിരുന്നു നടന്. നടന് രമേശ് പിഷാരടിക്കൊപ്പമാണ് അദ്ദേഹം കോഴിക്കോട് നടക്കാവിലെ എം.ടിയുടെ വസതിയായ 'സിതാര'യിലെത്തിയത്....
എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. എം.ടി.പോയിട്ട് 10 ദിവസമായി മറക്കാന്‍ പറ്റാത്തത് കൊണ്ടാണ് വന്നതെന്ന് എം.ടിയുടെ കുടുംബാംഗങ്ങളെ കണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എം.ടിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ മരണ സമയത്ത് സാമൂഹിക മാധ്യമത്തില്‍ മമ്മൂട്ടി പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എം.ടിയുടെ ഹൃദയത്തില്‍ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് മമ്മൂട്ടി അന്ന് കുറിച്ചിരുന്നത്. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയില്‍ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രവും അന്ന് പങ്കുവച്ചിരുന്നു.