ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുള്‍ ശ്രദ്ധേയമാകുന്നു. മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ നോക്കൂ, എത്ര ബോളിവുഡ് നടന്‍മാര്‍ ചെയ്യും അതൊക്കെ? അദ്ദേഹത്തിന്റെ സിനിമകളെല്ലം ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുരാഗ് ഇക്കാര്യം പറഞ്ഞത്. അത് അങ്ങനെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ആരാധകരും അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. അതേസമയം ബോളിവുഡില്‍ അങ്ങനെയല്ല.
ബോളിവുഡില്‍ ഓരോ താരങ്ങളും അവരുടെ ആരാധകരെക്കുറിച്ച് വളരെയധികം കണ്‍സേണാണ്. അതിനാല്‍ തന്നെ വ്യത്യസ്തമായ എന്തെങ്കിലും കഥ ചെയ്യുന്നതിന് മുന്നേ താരങ്ങളുടെ ഏജന്‍സികള്‍ കഥ പരിശോധിക്കും. കഥയുടെ മൂല്യത്തെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല, മറിച്ച് താരങ്ങളുടെ വാല്യൂ കുറയാതെ നോക്കുക എന്നതാണ് അവര്‍ ചെയ്യുന്നത്'.- അനുരാഗ് കശ്യപ് പറഞ്ഞു. 'ബോളിവുഡിലെ ഏതെങ്കിലും ഒരു സൂപ്പര്‍താരത്തിന്റെ അടുത്തേക്ക് ഏതെങ്കിലും കഥയുമായി ചെല്ലുമ്പോള്‍ ഈ ഏജന്‍സിയാണ് അത് ആദ്യം വായിക്കുക. ഓരോ സീനും വര്‍ക്കാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. എന്നാല്‍ മലയാള സിനിമയില്‍ അങ്ങനെയല്ല. ഫാന്‍ ബേസും സ്റ്റാര്‍ സിസ്റ്റവും ഇവിടെയും ഉണ്ട്. എന്നാല്‍ അതൊന്നും സിനിമയുടെ ഉള്ളിലേക്ക് വരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണവും അത് തന്നെയാണ്'.- അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു