വലിയ പ്രതീക്ഷയോടെ തീയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രമാണ് അം അഃ. ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സസ്‌പെന്‍സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മായാ ബസാര്‍, ജമ്‌നാ പ്യാരി, ഗൂഢാലോചന എന്നീ ചിത്രങ്ങള്‍ക്കു ശേഷം തോമസ് സെബാസ്റ്റ്യന്‍ ഒരുക്കുന്ന ചിത്രം പ്രഖ്യാപനം എത്തിയത് മുതല്‍ ശ്രദ്ധ നേടിയിരുന്നു.
കാപി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇന്നലെ പുറത്ത് വിട്ടിരുന്നു. ജനുവരി 26 ന് തീയേറ്ററുകളില്‍ എത്തും ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ സസ്‌പെന്‍സ് ഡ്രാമയില്‍ മെയ്യഴകന്‍, വിജയ് സേതുപതി നായകനായ ഹിറ്റ് ചിത്രം 96 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ്താരം ദേവദര്‍ശിനിയാണ് നായികയായി എത്തുന്നത്.
കവി പ്രസാദ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് തമിഴ് താരം ദേവദര്‍ശിനി മീരാവാസുദേവ്, ശ്രുതി ജയന്‍ മാലാ പാര്‍വ്വതി, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനീഷ് ലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കലാ സംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈന്‍ കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടര്‍ ഗിരീഷ് മാരാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഷാമിലിന്‍ ജേക്കബ്ബ്, നിര്‍മ്മാണ നിര്‍വ്വഹണം ഗിരീഷ് അത്തോളി, പിആര്‍ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്.