Latest News

മമ്മൂട്ടി സിദ്ധിക്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍, ഉണ്ണിമുകുന്ദന്‍! സെല്‍ഫി വൈറലാകുന്നു ! സെല്‍ഫി എടുത്തത് മമ്മൂക്ക

Malayalilife
മമ്മൂട്ടി  സിദ്ധിക്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍, ഉണ്ണിമുകുന്ദന്‍! സെല്‍ഫി വൈറലാകുന്നു ! സെല്‍ഫി എടുത്തത് മമ്മൂക്ക

 

മലയാള സിനിമയിലെ മസില്‍മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പോസ്റ്റുകള്‍ക്ക് എത്തുന്ന കമന്റുകള്‍ എല്ലാം കൃത്യമായി വായിച്ച് ഉണ്ണി മറുപടി നല്‍കാറുണ്ട്. ആരാധകരെ മനം നിറച്ച്് സ്‌നേഹിക്കുന്ന നടന്‍ കൂടിയാണ് അദ്ദേഹം. ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. സിനിമയോട് വളരെയേറെ ആത്മാര്‍ത്ഥയുളള താരം തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാകാറുണ്ട്.

 ഇപ്പോള്‍ താരം പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മലയാളത്തിലെ താരരാജക്കന്മാരും മുന്‍നിര നടന്മാരും ഉള്‍പ്പെടുന്ന ഒരു സെല്‍ഫിയാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. മമ്മൂക്കയാണ് സെല്‍ഫി എടുത്തിരിക്കുന്നത്. സിദ്ധിക്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരാണ് സെല്‍ഫിയിലുളളത്. മൊട്ടയടിച്ച ലുക്കിലാണ് ജയറാമും ദിലീപും ചിത്രത്തിലുളളത്. സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങി തരും ആത്മസുഹൃത്തുക്കള്‍ നിങ്ങളുടെ ഭക്ഷണം കൂടി കഴിക്കും. അത്താഴത്തിന് മുന്‍പുളള സെല്‍ഫി എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മ അസോസിയേഷന്‍ മീറ്റിങ്ങിനിടെ എടുത്ത ചിത്രമാണ് ഇതെന്നൊണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ സംഘടനയില്‍ ഇല്ലാത്ത ദിലീപ് എങ്ങനെ എത്തിയെന്ന് ചിലര്‍ ചോദിക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട എല്ലാവരുമായി അകല്‍ച്ചയിലായിരുന്ന ദിലീപ് വീണ്ടും എല്ലാവരുമായി സൗഹൃദത്തിലായെന്നും വീണ്ടും എല്ലാവരും ഒന്നിച്ചുവെന്നും ചിത്രത്തില്‍ നിന്നും വ്യക്തമാകും. ദിലീപും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. പകുതി കഷണ്ടി കയറിയ തലയുമായിട്ടാണ് ചാക്കോച്ചന്‍ ചിത്രത്തിലുള്ളത്. മമ്മൂട്ടിയെക്കാള്‍ ഗ്ലാമര്‍ മോഹന്‍ലാലിന് തോന്നുന്നുവെന്നും ചിത്രം കണ്ടവര്‍ പറയുന്നുണ്ട്.

Read more topics: # mammootty selfie with,# stars
mammootty selfie with stars

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES