Latest News

ആരാധകർക്ക് പുതുവത്സര സമ്മാനമായ് 'ഭ്രമയുഗം'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു മെ​ഗാസ്റ്റാർ‍ മമ്മൂട്ടി

Malayalilife
ആരാധകർക്ക് പുതുവത്സര സമ്മാനമായ് 'ഭ്രമയുഗം'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു മെ​ഗാസ്റ്റാർ‍ മമ്മൂട്ടി

രോ പുതുവർഷവും പ്രതീക്ഷയോടെയാണ് നമ്മൾ നോക്കികാണുന്നത്. 2024-ന്റെ ആരംഭത്തിൽ തന്നെ ആരാധകർക്ക് പുതുവത്സര സമ്മാനമായ് 'ഭ്രമയുഗം'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മെ​ഗാസ്റ്റാർ‍ മമ്മൂട്ടി. 'The Age of Madness' എന്ന Taglineനോടെ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലെത്തിയ പോസ്റ്റർ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. 

രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് നിർമ്മിക്കുന്നത്. സെപ്റ്റംബറിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 

മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. 

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.

mammootty new film poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക