Latest News

ഞാന്‍ വളരെ റൊമാന്റിക്കാണ്, സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിക്കൂ': പ്രണയത്തെ കുറിച്ച് വാചാലനായി ആമിര്‍ഖാന്‍

Malayalilife
 ഞാന്‍ വളരെ റൊമാന്റിക്കാണ്, സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിക്കൂ': പ്രണയത്തെ കുറിച്ച് വാചാലനായി ആമിര്‍ഖാന്‍

താന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണെന്ന് ബോളിവുഡ് നടന്‍ ആമിര്‍ഖാന്‍. മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലവ് യപ്പയുടെ പ്രമോഷന്‍ ചടങ്ങിനിടെ ആണ് പ്രണയത്തേക്കുറിച്ചും റൊമാന്‍സിനേക്കുറിച്ചും വാചാലനായത്. ഞാന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണ്. സത്യമായിട്ടും. നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിച്ചോളൂ.- ആമിര്‍ ഖാന്‍ പറഞ്ഞു. 

സ്വയം സ്‌നേഹിക്കാനും, സ്വയം വിലമതിക്കാനും, മറ്റൊരാളുടെ ഹൃദയത്തെ കരുതലോടെ സൂക്ഷിക്കാന്‍ തയ്യാറാകാനും പഠിക്കുക എന്നതാണ് യഥാര്‍ഥ സ്‌നേഹം.- താരം പറഞ്ഞു. താന്‍ ഇപ്പോള്‍ പ്രണയിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും താരം വ്യക്തമാക്കി. റീന ദത്തയേയും കിരണ്‍ റാവുവിനേയുമാണ് ആമിര്‍ വിവാഹം കഴിച്ചത്. രണ്ടു പേരുമായും താരം വിവാഹമോചനം നേടി. ആദ്യ ഭാര്യ റീന ദത്തയുടെ മകനാണ് ജുനൈദ്.

Aamir Khan says hes very romantic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക