രണ്ട് ദിവസം മുമ്പാണ് മേജര്‍ രവി തന്റെ സോഷ്യല്‍മീഡിയ പേജ് വഴി ദുബായ് യാത്രയ്ക്കിടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ചെത്തിയത്. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഒരേയൊരു മമ്മൂക്കയുമായി ദുബായിലേക്ക് ഉയരത്തില്‍ പറക്കുന്നു! വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും താരത്തിന്റെ ഊഷ്മളതയും സ്നേഹവും മാറ്റമില്ലാതെ തുടരുന്നുവെന്നും മേജര്‍ രവി കുറിച്ചിരുന്നു. ഇപ്പോളിതാ ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
പട്ടാളകഥകളില്‍ നിന്ന് മാറി ആക്ഷന്‍ ത്രില്ലറാണ് ഇത്തവണ മേജര്‍ രവി ഒരുക്കുന്നതെന്നും സൂചനയുണ്ട്.ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം .മിഷന്‍ 90 ഡെയ്‌സ് ആണ് മമ്മൂട്ടിയും മേജര്‍രവിയും ഒരുമിച്ച ചിത്രം.
മമ്മൂക്ക ഒരു പ്രചോദനമാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ക്കുന്നു. ലവ് യു ചെറുപ്പക്കാരാ എന്ന അടിക്കുറിപ്പോടെ മേജര്‍ രവി പങ്ക് വച്ച പോസ്റ്റിന് ഇതിനകം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.