Latest News

ക്രിസ്മസിന് മാറ്റു കൂട്ടാന്‍ താര രാജാക്കന്‍മാര്‍; മമ്മൂട്ടി ദിലീപ് പൃഥ്വിരാജ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു; പ്രതീക്ഷ അര്‍പ്പിച്ച് സിനിമാ പ്രേമികള്‍

Malayalilife
ക്രിസ്മസിന് മാറ്റു കൂട്ടാന്‍ താര രാജാക്കന്‍മാര്‍; മമ്മൂട്ടി ദിലീപ്  പൃഥ്വിരാജ്  സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു;  പ്രതീക്ഷ അര്‍പ്പിച്ച് സിനിമാ പ്രേമികള്‍

നിരവധി സിനിമകളാണ് ക്രിസ്മസിന്  റിലീസിനു തയ്യാറെടുത്തിരിക്കുന്നത് .ചിത്രീകരണം കഴിഞ്ഞിട്ട് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടന്ന് കൊണ്ടിരിക്കുന്ന നിരവധി സിനിമകളാണ് റിലീസിനു, തയ്യാറെടുത്തിരിക്കുന്നത്. വലിയൊരു താരപോരാട്ടത്തിന് തന്നെയാവും കേരളക്കര ഇ ക്രിസ്തുമസിന് സാക്ഷിയാവാന്‍ പോവുന്നത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം നവംബര്‍ അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തും. എന്നാല്‍ മാമാങ്കം റിലീസ് ഡിസംബറിലേക്ക് മാറ്റിയതായിട്ടും ഉള്ള രീതിയില്‍ ഔദ്യോഗികമല്ലാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്. ഇനി മറ്റൊരു ചിത്രം അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടിയും, മീനയും വര്‍ഷങ്ങള്‍ക്ക് ശേഷം യഥാക്രമം നായികനായകന്മാരായി വരുന്ന ഷൈലോക്ക് ആണ്. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന മാസ് ചിത്രമാണ് ഷൈലോക്ക്. ഇ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് പോസിറ്റീവ് ഷേഡ് കഥാപാത്രം ചെയ്യുന്നതും. ഷൈലോക്കില്‍ ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ദിലീപിന്റെ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന ചിത്രത്തിന് പുറമെ മൈ സാന്റാ എന്ന സിനിമ കൂടി എത്തും. നവംബര്‍ പതിനാലിന് ജാക്ക് ആന്‍ഡ് ഡാനിയേലും, ഡിസെമ്ബറില്‍ മൈ സാന്റായും റിലീസിനെത്തുകയാണ്. സുഗിത് സംവിധാനം ചെയ്ത് ദിലീപ നായകനാകുന്ന ചിത്രമാണ് മൈ സാന്റാ. ജെമിന്‍ സിറിയക്ക് രചിച്ച തിരക്കഥയ്ക്ക്, ശിക്കാരി ശംഭു, തോപ്പില്‍ ജോപ്പന്‍, എന്നീ ചിത്രങ്ങളുടെ തിരക്കഥകൃത്തായ നിഷാദ് കോയ ആദ്യമായി പ്രൊഡ്യൂസ് ചെയുന്ന ചിത്രവും മൈ സാന്റയാണ്. ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരിശംഭു, കിനാവള്ളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുഗീത് സംവിധാനം ചെയുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും മൈ സാന്റയ്ക്കുണ്ട്.

മമ്മൂട്ടി, ദിലീപ് എന്നിവര്‍ക്കൊപ്പം തന്നെ പൃഥ്വിരാജ് നായകനാവുന്ന സിനിമയും ഇത്തവണത്തെ ക്രിസ്തുമസ് റിലീസ് ആയിട്ടെത്തും. ഡ്രെവിംഗ് ലൈസന്‍സ് ആണ് പ്രിത്വിരാജിന്റേതായി ഡിസംബറില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം. ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ചിത്രമാണെന്ന് സൂചിപ്പിച്ച് കൊണ്ടെത്തുന്ന പ്രിത്വിരാജിന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ഡ്രൈവിംഗ് ലൈസെന്‍സ് എന്ന സിനിമ ജീന്‍ പോള്‍ ലാല്‍ ആണ് സംവിധാനം ചെയ്യുന്നത്. സച്ചിയാണ് തിരക്കഥ ഒരുക്കുന്നത് ചിത്രത്തില്‍ ദീപ്തി സതി, മിയ, എന്നിവരാണ് നായികമാര്‍. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നത്.

ഷെയിന്‍ നിഗം നായകനായിട്ടെത്തുന്ന വലിയ പെരുന്നാള്‍ എന്ന സിനിമയും ക്രിസ്മസ് റിലീസ് ആണ്. മൗണ്ടന്‍ മാജിക് സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്

Read more topics: # mammootty ,# dileep pruthviraj
mammootty dileep pruthviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES