Latest News

ജനനായകനില്‍ നിന്ന്...'; തമിഴില്‍ വീണ്ടും തിളങ്ങാനൊരുങ്ങി നടി മമിത ബൈജു; ധനുഷിന്റെ നായികയാവാന്‍ ഒരുങ്ങുന്നുവെന്ന് സൂചനകള്‍

Malayalilife
ജനനായകനില്‍ നിന്ന്...'; തമിഴില്‍ വീണ്ടും തിളങ്ങാനൊരുങ്ങി നടി മമിത ബൈജു; ധനുഷിന്റെ നായികയാവാന്‍ ഒരുങ്ങുന്നുവെന്ന് സൂചനകള്‍

മലയാള സിനിമ പ്രേക്ഷക ഹൃദയങ്ങളില്‍ വളരെ ചുരുക്ക കാലം കൊണ്ട് മനസ്സില്‍ ചേക്കേറിയ താരമാണ് മമിത ബൈജു. ഇപ്പോഴിതാ, ധനുഷിന്റെ നായികയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വേല്‍ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഐസിരി കെ. ഗണേഷ് നിര്‍മിച്ച് വിഘ്നേഷ് രാജ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മമിത നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. 

തമിഴ് സൂപ്പര്‍ താരം വിജയ്യുടെ ജനനായകനില്‍ മമിത പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ ജി.വി. പ്രകാശ് കുമാറിന്റെ റിബല്‍ എന്ന ചിത്രത്തില്‍ മമിത നായികയായി എത്തിയിരുന്നു. വിഷ്ണു വിശാലിനെ നായകനാക്കി രാം കുമാര്‍ സംവിധാനം ചെയ്യുന്ന ഇരുണ്ടുവാനം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 

മൈത്രി മൂവിമേക്കേഴ്സ് നിര്‍മിക്കുന്ന പ്രദീപ് രംഗനാഥന്‍ ചിത്രത്തിലും മമിത പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ മൂന്നിലേറെ ചിത്രങ്ങളാണ് ധനുഷിന്റേതായി പുറത്തിറങ്ങാനുള്ളത്. രണ്ട് തമിഴ് ചിത്രങ്ങള്‍ക്ക് പുറമേ കൃതി സനൂനിനൊപ്പം ഒരു ബോളിവുഡ് ചിത്രവും പുറത്തിറങ്ങാനുണ്ട്.

Read more topics: # മമിത ബൈജു
mamitha baiju with dhanush

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES