Latest News

കേരളകരകീഴടക്കി ടോവിനോ ചിത്രം 'കുപ്രസിദ്ധ പയ്യന്‍';  കുടുംബസദസകള്‍ ഏറ്റെടുത്ത് മികച്ച പ്രതികരണവുമായി ചിത്രം മൂന്നാം വാരത്തിലേക്ക്

Malayalilife
കേരളകരകീഴടക്കി ടോവിനോ ചിത്രം 'കുപ്രസിദ്ധ പയ്യന്‍';  കുടുംബസദസകള്‍ ഏറ്റെടുത്ത് മികച്ച പ്രതികരണവുമായി ചിത്രം മൂന്നാം വാരത്തിലേക്ക്

കേരളകരകീഴടക്കിയ ടോവിനോ ചിത്രം മികച്ച പ്രതികരണവുമായി മൂന്നാം വാരത്തിലേക്ക്. കേരളത്തില്‍ നടന്ന യഥാര്‍ഥ സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ മധുപാല്‍ ചിത്രമാണ് കുപ്രസിദ്ധ പയ്യന്‍. ടൊവിനോയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് കുപ്രസിദ്ധ പയ്യനിലെ അജയന്‍. ആക്ഷനും പ്രണയത്തിനും പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ടൊവിനോയുടെ മാസ്മരിക പ്രകടനം തന്നെയാണ് ഹൈലൈറ്റ്.

കോഴിക്കോട്ട് നടന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ നിഗൂഢതകളും അതിന്റെ അന്വേഷണ വഴികളിലൂടെയുള്ള സഞ്ചാരവുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ഥ കുറ്റവാളിയെ പിടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒരു പാവം യുവാവ് കുറ്റാരോപിതനാകുകയും പിന്നീട് കോടതി അയാളെ കുറ്റവിമുക്തനാക്കുന്നതുമാണ് മധുപാല്‍ കുപ്രസിദ്ധ പയ്യനിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത.

കേരളത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതു സംഭവം വേണമെങ്കിലും ഈ കഥയോടു ചേര്‍ത്തുവായിക്കാമെന്നാണ് മധുപാല്‍ പറയുന്നത്. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്‍ ഇതിനോടകം കുടുംബസദസുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

നിമിഷ സജയനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

 

malyalam new movie,kuprasidha payyan,third week

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES